Saturday, November 5, 2011

മരുപച്ചയിലേക്ക് ഒരു യാത്ര ...!!യാത്രയെ ഇഷ്ടപെടാതിരിക്കാന്‍  ജീവിതം തന്നെ യാത്രയായ മനുഷര്‍ക്ക് കഴിയുമോ ...? പ്രവാസികള്‍ക്ക് കണ്ണില്‍ ഒതുങ്ങന്നത് ഒരു പിടി മണല്‍ തരികളും ഇന്നലകളുടെ ഓര്‍മകളും മാത്രമാകുമ്പോള്‍ ....പരസ്പരം സ്നേഹിക്കുകയും സഹകരിക്കുയും .സൌഹൃദത്തിന്‍റെ നൂലിഴ കൊണ്ട് ഹൃദയങ്ങള്‍ തുന്നി ചേര്‍ത്ത ഒരു കൂട്ടം ആളുകളെ ഒരുകുട കീഴില്‍ ഒരുമിച്ചു നിറുത്തിയ ജിദ്ധ കൂട്ടം കൂട്ടായ്മയിലൂടെ ....ഞങ്ങള്‍ ലോകത്തോട്‌ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നു .പ്രണയത്തെ പോലെ സൌഹൃദത്തിന് അതിരുകളും മതിലുകളും വേണ്ടന്ന്. ജിദ്ധ കൂട്ടം വിവിധ ഭാഷക്കാരുടെയും ദേശക്കാരുടെ ഇടയിലും കയ്യൊപ്പ് പതിച്ചിരിക്കുന്നു.തായിഫിലെക്ക് ഉള്ള യാത്ര ഒരു സ്വപനം മാത്രമായിരുന്നു . സ്വപനത്തിനു ശക്തി പകര്‍ന്ന് യാത്ര പൂവണിഞ്ഞപ്പോള്‍ മനസ്സില്‍ ഒരുപാട് ലഡു പൊട്ടി അതില്‍ നിന്നും അല്‍പ്പം മധുരം പങ്ക് വെക്കാം അതാണ്‌ ഈ യാത്ര വിവരണം കൊണ്ട് ഉദ്ദേശിക്കുന്നത് .


ഇരുട്ടിനെ മഷി തണ്ട് കണക്കെ മായിച്ചു കളഞ്ഞ ഉദയ സൂര്യന്‍റെ വെള്ളി വെട്ടം പരന്നു കിടക്കുന്നു . നിരത്തുകളില്‍ വാഹനങ്ങള്‍ കുറവാണ് . വാഹനങ്ങളുടെയും , മനുഷ്യരുടേയും ശബ്ദം അന്തരീക്ഷത്തില്‍ ലയിച്ച്ട്ടില്ല . പുലര്‍ച്ച ഏഴിന് തയിഫിലെക്ക് പുറപെടാന്‍ ആയിരുന്നു ഉദ്ദേശം . സമയത്തിനും അര മണിക്കൂര്‍ മുംബ് ഷറഫിയയില്‍ എത്തി .പരിചിത മുഖങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല . ഹോട്ടലില്‍ കയറി ചായയും ,ഉപ്പുമാവും കഴിച്ചു .യാത്ര പോകുന്നതിനു മുംബ്പഴ വര്‍ഗ്ഗങ്ങള്‍  കൊണ്ട് പോകുന്ന ശീലം ഉണ്ട് പക്ഷേ ഷറഫിയ പച്ചക്കറി മാര്‍ക്കറ്റു ഉണര്‍ന്നിട്ടില്ല .തിരിച്ചു വരുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നു പരിചിതം മുഖം അഖിലേഷ് ...അവന്‍ പാറമ്മല്‍ എനിക്ക് റയിന്‍ കോട്ട് വേണം. മഴ നനയാതിരിക്കാന്‍ അല്ല .യാത്രക്കിടയില്‍ സന്ദീപ്‌ പാടും അപ്പോള്‍ തുപ്പലം തെറിക്കാതിരിക്കാനാണ് റയിന്‍ കോട്ട് . ഇവടെ റയിന്‍ കോട്ട് കിട്ടില്ല നീ ഒരു കര്‍ചീഫ് വാങ്ങൂ ..അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത് . അപ്പോഴേക്കും ഹചൂസ് എത്തി .. കുറച്ചു സമയം സംസാരിച്ചു അപ്പോഴേക്കും അവന്‍ മൂന്ന് ഷര്‍ട്ട് മാറിയിരുന്നു . ഡാ വിശക്കുന്നു ചിക്കന്‍ ബിരിയാണി കിട്ടുമോ ..? ഈ പുലര്‍ച്ച എവിടുന്നു കിട്ടാന ചിക്കന്‍ ബിരിയാണി ....എന്ന് തിരിച്ചു പറയണം എന്ന് ഉണ്ടായിരുന്നു ,പറഞ്ഞില്ല .....നീ ചെല്ല് ആ ഹോട്ടലില്‍ കിട്ടും . സൈഫുവും .അഖിലെഷും .മുജീബും . അവന്റെ കൂടെ ഹോട്ടലില്‍ കയറി . കഴിക്കാന്‍ എന്ത് വേണം എന്ന് സപ്ലയര്‍ ചോതിച്ചപ്പോള്‍ ചിക്കന്‍ ബിരിയാണി വേണമെന്ന് ഹചൂസ് പറഞ്ഞു വെത്രേ ...ദേഷ്യം പുറത്തു കാണിക്കാതെ അയാള്‍ പറഞ്ഞു ഈ സമയം ചിക്കന്‍ ബിരിയാണി ആവില്ല . അപ്പോള്‍ ഹചൂസ് പറഞ്ഞു .നെയിചോര്‍ മതി ...നെയിച്ചോറും ആയിട്ടില്ല അപ്പോള്‍ അവന്‍ ആ ഹോട്ടലില്‍ വെച്ച് അവസാനത്തെ ചോദ്യം പാര്സലയാലും മതി ..!!!


തായിഫിലേക്ക് ഷറഫിയയില്‍ നിന്നും എട്ടു മണിക്ക് പുറപെട്ടു ...പിന്നെ ചിരിയും കളിയും കാഴച്ചകളുമായി യാത്ര മുന്നോട്ടു നീങ്ങി . ബസ്‌ യാത്ര രസകരമാക്കി മജീദ്‌ കെ പി അന്ത്യാക്ഷരിക്ക് നേതൃത്വം നല്‍കി .മൂന്ന് ടീം ആയി നിന്ന് ശക്തമായ മത്സരം .സന്ദീപ്‌ , മുജീബ് , എന്നിവര്‍ പാടുമ്പോള്‍ കൂക്കി വിളിക്കാനും കയ്യടിക്കാനും മാത്രം അറിയുന്ന ഞാനും അല്പം മൂളി .സുഷിബ സലിം നല്ലരു പാട്ടുകാരി കൂടിയാണ് എന്ന് ഈ മത്സരം സാക്ഷിയായി . സലിം ,മജീദ് .സെമി ,ജാസ്മിന്‍ . ഫൌസി ,സൈഫു ഇബ്രാഹീം, അദ്നു എന്നിവര്‍ അല്ലാം സജീവ സാനിദ്ധ്യമായിരുന്നു . മധുരം മലയാളം മത്സരം വാശിയെറിയതായിരുന്നു .ഫൗസിയുടെ ശക്തമായ സാന്നിധ്യം ചോദ്യങ്ങളെ തോല്‍പ്പിച്ചു . സ്ത്രീകള്‍ക്ക് മാത്രമായി പൊങ്ങച്ചം പറയാനുള്ള മത്സരം സ്ത്രീകള്‍ ബഹിഷ്കരിച്ചു .സമയം വഴികളെ തോല്‍പ്പിച്ചു മുന്നേറി ..പിന്നീട് ബസ്‌ നിന്നത് ,അമീര്‍ ബൈത്തില്‍ .... അവിടെയുള്ള തണുത്ത കാറ്റ് ശരീരം ആഗ്രഹിച്ച പോലെ .....അപ്പോള്‍ മനസ്സ് നന്ദി പറഞ്ഞത് രാഹിമോനോടായിരുന്നു ,യാത്ര നിയന്ത്രിച്ച സൈഫു  ഒരു പ്രസ്ഥാനമാണ് ...!! ,ശേഷം  ചിക്കന്‍ ബിരിയാണി കഴിച്ച് അല്‍പ്പം വിശ്രമം .


അമീര്‍ ബൈത്തില്‍ നിന്നും ബസ്‌ പുറപ്പെട്ടത്‌ അല്‍ ഷഫ സൂയി സൈഡ് പോയന്‍റില്‍, അവിടെ കണ്ടത് അണിഞ്ഞു ഒരിങ്ങിയ ഒട്ടകങ്ങള്‍ ...പത്തു റിയാല്‍ കൊടുത്തു കേമല്‍ റൈഡ് .....മയില്‍ വാഹനത്തില്‍ യാത്ര പോകുന്ന സുഖം ഉണ്ടായിരുന്നു അപ്പോള്‍ ..കുരങ്ങുകള്‍ ഭയമില്ലാതെ വ്യവഹാരിക്കുന്നു ....ചൂടുള്ള മണല്‍ മരപ്പില്‍ ഒരു തണുത്ത കാഴ്ച ...!!
ഹൃദയം തുറന്ന സംസാരങ്ങളും ,ചിരിയുമായി , നാല് ഇരുപതിന് വാട്ടര്‍ തീം പാര്‍ക്കില്‍ . റോപ് വേയിലൂടെയാണ് വാട്ടര്‍ തീം പാര്‍ക്കിലേക്ക് പോകുന്നത് .ഇരുപത് മിനുട്ട് സമയം വരും ഈ യാത്ര .ഒരു സര്‍ക്കസ്സു കാരന്‍റെ മനസ്സായി മാറിയിട്ടുണ്ടാകും ഈ സമയം . ഈ യാത്രയില്‍ ചില്ല് ജാലകത്തിലൂടെ താഴെ കണ്ണോടിക്കുമ്പോള്‍ ...ചെങ്കുത്തായ ചരിവോടു കൂടിയതുമായ താഴ്വരകളും ആഴവും ചായ്മാനവും കുറഞ്ഞ വിസ്തൃതമായ താഴ്വരകളും .കൈ രേഖയെന്ന പോലെ കാണാം .ഈ യാത്ര അവസാനിക്കുന്നിടത്ത് . വാട്ടര്‍ പാര്‍ക്ക് അവിടെ പരല്‍ മത്സ്യം എന്ന പോലെ ജലത്തില്‍ നീന്തിയും ,നുഴഞ്ഞും ഊളിയിട്ടും മറിഞ്ഞു വീണും മനോഹരമായ നിമിഷങ്ങള്‍ ...പിന്നെ നിറ ചിരിയോടെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ .തിരിച്ചു റോപ് വേയിലൂടെ യാത്ര ഈ രാത്രി യാത്രയില്‍ നൂറുകൂട്ടം പ്രകാശങ്ങള്‍ പൂത്തുലഞ്ഞു നില്‍കുന്ന കാഴ്ചയാണ് ഏറെ മനോഹരം .എട്ടു അരയോട് കൂടി തിരിച്ചു തായിഫ് സിറ്റിയിലേക്ക്.ഒരു ചെറിയ പ്രകാശത്തില്‍ തണുത്ത രാത്രിയില്‍ പാര്‍ക്കില്‍ വട്ടം ഇരുന്നു അത്താഴം .പിന്നെ തായിഫിനോടും അവിടെ ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത രാഹി മോനോടും നന്ദി പറഞ്ഞു ജിദ്ദയിലേക്ക് മടക്കം .ഈ യാത്രയില്‍ ആരും ഉറങ്ങിയിട്ടില്ല,ആരെയും ഉറങ്ങാന്‍ ഞങ്ങള്‍ അനുവദിച്ചില്ല .ഒരുപാട് നല്ല ഗാനങ്ങള്‍ കൊണ്ട് ഈ മടക്കയാത്ര അനുഗ്രഹീതമായിരുന്നു.രാത്രി ഒരുമണിക്ക് ശേഷം ഷറഫിയ യയ്യില്‍ തിരിച്ചെത്തി ...!

Monday, September 26, 2011

വേല ചെയ്യുവാന്‍ രണ്ടു കൈകളുണ്ട്., വിശപ്പകറ്റാന്‍ ഒരു "വാ" മാത്രം.


രണ്ടായിരത്തി നാലില്‍ ഗവണ്‍മെന്‍റ് ജനത ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ്‌ ടു വിന് പഠിക്കുന്ന സമയത്ത് വിവിധ തരം ചര്‍ച്ചകള്‍ കൊണ്ട്.സജീവമായിരുന്നു ക്ലാസ് റൂം . മഹിള കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകയും . പഞ്ചായത്ത് മെമ്പറും ആയ  അദ്ധ്യാപികയാണ് ചര്‍ച്ചയ്ക്ക നേതൃത്വം .കൊടുക്കുന്നത്. ദിവസ വേതനത്തിനാണ് എന്‍റെ പ്രിയപെട്ട  അദ്ധ്യാപിക സ്ക്കൂളില്‍ ജോലി ചെയ്യുന്നത്. ഉച്ച ഭക്ഷണം കഴിച്ച ആലസ്യത്തില്‍  വിദ്ധ്യാര്‍ത്തികള്‍ ഇരിക്കുമ്പോഴാണ് ടീച്ചര്‍ കടന്നു വരിക രസകരമായ ക്ലാസ്. ശേഷം ഏതെങ്കിലും വിഷയത്തെ കുറിച്ച് ചര്‍ച്ച ..! പൂര പറമ്പിലേക്ക് കാളയെ എഴുന്നെള്ളിക്കുന്ന ആവേശത്തോടെ ചര്‍ച്ച തുടങ്ങും . അന്നത്തെ ഒരു ചര്‍ച്ചയുടെ ഓര്‍മ്മകള്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ ജനസംഖ്യ  നിയന്ത്രണവുമായി ബന്ധപെട്ട സംഭവ വികാസമാണ് . 
   
           അന്ന് ഞങ്ങള്‍ ആവേശത്തോടെ സജീവമായി ചര്‍ച്ച ചെയ്തതാണ് "ജനസംഖ്യ നിയന്ത്രണവും തൊഴില്‍ ഇല്ലായ്മയും " അദ്ധ്യാപിക ചര്‍ച്ചയുടെ ആമുഖത്തില്‍ വിഷയത്തെ കുറിച്ച് അല്‍പം സംസാരിച്ചു പിന്നെ ചര്‍ച്ച തുടങ്ങി , ജനസംഖ്യ നിയന്ത്രണം അനിവാരിമാണ് എന്ന് ഒരു വിഭാഗം കുട്ടികള്‍ കാര്യ കാരണങ്ങള്‍ നിരത്തി സംസാരിച്ചു . ജനസംഖ്യ വര്‍ധനവ്‌ സമൂഹത്തില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമാകുമെന്നും . പട്ടിണി മരണങ്ങള്‍ ആയിരിക്കും അതിന്‍റെ അനന്തര ഫലമെന്നും വിലയിരുത്തുകയുണ്ടായി. ജനസംഖ്യ വര്‍ധനവിന് അനുസരിച്ച് ഭൂമി വളരുന്നില്ല അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും താമസിക്കാനും കൃഷി ചെയ്യുവാനും ഉള്ള സ്ഥലം പരിമിതമാണ് എന്നും വാദം ഉയര്‍ന്നു . കൂടുതല്‍ അഗംങ്ങള്‍ ഉള്ള കുടുംബത്തില്‍ ശരിയായ വിധത്തില്‍ കുട്ടികളെ പരിപാലിക്കാന്‍ വീട്ടു കാര്‍ക്ക് കഴിയാതെ വരുമെന്നും വാദം ശക്തമായി  . ദാരിദ്യം കാരണം സമൂഹത്തില്‍ അക്രമ വാസന പെരുകുമെന്നും , തൊഴില്‍ ഇല്ലായ്മ രൂക്ഷമാകുമെന്നും ചിലര്‍ പറഞ്ഞു . ഇസ്ലാം മതവും ക്രൈസ്തവ മതവും ജനസംഖ്യ വര്‍ധനവിനെ അനുകൂലിക്കുകയാണ് എന്ന വിമര്‍ശനം ഉണ്ടായി .നാടിന്‍റെ പുരോഗതിക്ക് ജനസംഖ്യ വര്‍ധനവ് തടസമാണ് നിലപാട് ചിലര്‍ പ്രകടിപ്പിച്ചു. 

           

          ബാക്ക് ബഞ്ചില്‍ ഇരിക്കുന്ന പയ്യന്‍ ഇതിനിടയില്‍ പറഞ്ഞു ജനസംഖ്യ വര്‍ധനവിന് കാരണം തൊഴില്‍ ഇല്ലായ്മയാണ് , തൊഴില്‍ ഇല്ലായ്മക്ക് കാരണം ജനസംഖ്യ വര്‍ധനവാണ് ഈ അഭിപ്രായം ഗൗരവമേറിയ ചര്‍ച്ചക്കിടയില്‍ ക്ലാസില്‍ കൂട്ട ചിരി പടര്‍ത്തി . 
          
           ജനസംഖ്യ വര്‍ധനവ്‌ അനുകൂലിക്കന്നവരുടെ ഊഴമായിരുന്നു അടുത്തത് , രാജ്യത്തിന്‍റെ സമ്പത്ത് മനുഷ്യ സമ്പത്താണ്‌ , ദൈവം തരുന്ന ജീവനുകളെ എടുക്കുവാന്‍ മനുഷ്യര്‍ക്ക് അധികാരമില്ല , ഇവിടെ തൊഴില്‍ ഇല്ലായ്മയുടെ പ്രശ്നം ഉദിക്കുന്നില്ല ....തരിശ് നിലങ്ങള്‍ ഇപ്പോഴും കൃഷി ചെയ്യാതെ കിടക്കുന്ന ആളുകള്‍ക്ക് തൊഴില്‍ എടുക്കുന്നതിനുള്ള മടിയാണ് തൊഴില്‍ ഇല്ലായ്മ എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത് , നിരവധി തൊഴില്‍ അവസരങ്ങളെ കുറിച്ച് മനുഷ്യര്‍ ബോധവാന്‍ അല്ല എന്നതാണ് സത്യം . ഭക്ഷ്യ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ഇപ്പോഴും പഴയ രീതികാളാണ് പിന്തുടരുന്നത് പുതിയ മാര്‍ഗം തേടേണ്ടതുണ്ട് .ഭക്ഷ്യ വിതരണവും ശരിയായി നടക്കണം , അണുകുടുംബങ്ങളിലാണ് , പട്ടിണിയും ആത്മഹത്യയും ഉള്ളതെന്ന് പലരും തുറന്നു പറഞ്ഞു . പഴയ ആളുകള്‍ ,ഇലയും പഴവര്‍ഗങ്ങളും .കപ്പയും ,കഞ്ഞിയും  കുടിച്ചാണ് ജീവിചിരുന്നെത് എങ്കില്‍ , ജനസംഖ്യാ  വര്‍ധിച്ച  ഈ കാലത്താണ് മനുഷ്യര്‍ നല്ല വിഭവ സമൃതമായ ഭക്ഷണം കഴിക്കുന്നത്‌ എന്ന പലര്‍ക്കും അഗീകരിക്കേണ്ടി വന്നു.
     

            കൃഷിയിടം യന്ത്ര വല്‍ക്കരണം നടത്തുന്നത് എതിര്‍ക്കുന്നവര്‍ ജനസംഖ്യ വര്ധനവുമായി ബന്ധപെട്ട്.മത വിശ്വാസികളെ പരിഹസിക്കുന്നത് മണ്ടത്തരമാണ് ,എന്നും വിലയിരുത്തി . ഭക്ഷ്യ ഉല്‍പാദനം ശാസ്ത്രിയമാക്കിയാല്‍ ദാരിദ്ര്യം ഭൂമിയില്‍  ഉണ്ടാകില്ല എന്നും 
അഭിപ്രായം ഉണ്ടായി .ചര്‍ച്ച ചൂട് പിടിച്ച് മുന്നേറിയപ്പോള്‍ സമയം അവസാനിക്കാറായി , ചര്‍ച്ചയെ വിലയിരുത്തി ടീച്ചര്‍ പറഞ്ഞു ....ദാരിദ്ര  
ത്തിന്‍റെയും തൊഴില്‍ ഇല്ലയ്മയുടെയും  പേരില്‍ കുഞ്ഞുങ്ങളെ എന്തിനു കൊല്ലണം, അവര്‍ക്ക് അധ്വാനിക്കാന്‍ രണ്ടു കൈകള്‍ ഉണ്ട് ....ഭക്ഷണം കഴിക്കാന്‍ ഒരു വായ മാത്രമേ ഒള്ളൂ .....
 .

Sunday, September 18, 2011

കൊന്ന പാപം നിരാഹാരം കിടന്നും തീര്‍ക്കാം ...ഇത് കോമഡിയുടെയും ട്രാജടിയുടെയും കാലം .സാധാരണക്കാര്‍ക്ക് പട്ടിണി കിടക്കാന്‍ പത്തു പൈസയുടെ ചിലവില്ല അതുപോലയല്ല ലവന്മാരുടെ കാര്യം പട്ടിണി കിടക്കുകയാണ് എങ്കിലും അന്തസായി കിടക്കും ചത്തു കിടക്കുകയാണ് എങ്കിലും ചമഞ്ഞു കിടക്കും എന്ന് പറഞ്ഞപോലെ ..ലക്ഷങ്ങള്‍ ചിലവഴിച്ചാണ് നിരാഹാരം കിടക്കുന്നത് .അണ്ണാ ഹസാരെ തുടങ്ങി വെച്ചു.രാം ദേവ് ഏറ്റു പിടിച്ചു ഇപ്പോള്‍ മോഡി തുടരുന്നു.

ഗുജറാത്‌ യൂനിവേഴ്സിറ്റി കണ്‍ വെന്ഷന്‍ സെന്‍ററില്‍ ശീതികരിച്ച പ്രദര്‍ശന ഹാളില്‍ ലക്ഷങ്ങള്‍ പൊട്ടിച്ചാണ് നരേന്ദ്ര മോഡിയുടെ നിരാഹാരം .ശീതികരിച്ചത് കൊണ്ട് ഒരു തുള്ളി വിയര്‍പ്പു പോലും പൊടിയില്ല അന്തരീക്ഷത്തില്‍ നിന്നും ജലാഷം ശരീരത്തിലേക്ക് കയറുകയും ചെയ്യും .
ഈ ന്യൂതന സമര രീതി ആദ്യമായി കണ്ടു പിടിച്ചത് ഹസാരെയും രാം ദേവുമാണ് . അവര്‍ ഈ സമര രീതിയെ ഗാന്ധി യുടെ നിരാഹാര സമരവുമായി കൂട്ടികെട്ടാന്‍ ശ്രമം നടത്തുന്നുണ്ട് യഥാര്‍ത്ഥ ഗാന്ധി യന്മാര്‍ അത് സമ്മതിച്ചു കൊടുക്കുന്നില്ല എന്നതാണ് സത്യം .
സംസ്ഥാനത്തിന്‍റെ സാമൂഹിക , സാമുദായിക ഐക്യത്തിന് വേണ്ടിയാണ് മോഡി സമരം ചെയ്യുന്നത് 2002 . ഗുജറാത്ത് വംശഹത്യാ കേസില്‍ മോഡിയെ വിചാരണ ചെയ്യുന്നത് സംബന്ധിച്ചു തീരുമാനം വിചാരണ കോടതിക്ക് വിട്ടു സുപ്രീം കോടതി ഉത്തരവ് പുറപ്പെടിച്ചത്‌ പിന്നാലെയാണ് നിരാഹാര സമരത്തിനു മോഡി തുനിഞ്ഞത് എന്ന് അസൂയാലുക്കള്‍ വെറുതെ പറയുന്നതാണ് .
കോടികളുടെ കള്ള പണം ഉള്ള രാം ദേവ് അഴിമതിക്ക് എതിരെ സമരം ചെയ്യുന്നതും ഇതുപോലെ രസകരമായ കഴിഞ്ഞ എപ്പിസോടാണ് . രാം ദേവ് അണ്ണനെ കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല ...അണ്ണന് സുഖമാണോ എന്തരോ ...? അണ്ണാ ഹസാരെയും നല്ല വേഷം കെട്ടുകാരന്‍ തന്നെയാണ് എം പി രാജേഷ് പറഞ്ഞപോലെ നല്ല കയ്യടി അദേഹം സ്വന്തം പോക്കറ്റിലാക്കി.

കേരളത്തിലെ ഹര്‍ത്താല്‍ പോലെ നിരാഹാര സമരവും ഇന്ത്യന്‍ ജനത രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നാണു മാധ്യമങ്ങള്‍ പറയുന്നത് .ഇത് നിരഹാരങ്ങളുടെ കലാം എല്ലാവരും നിരാഹാരം കിടന്നാല്‍ ദാരിദ്യം ഇല്ലാതാകുമോ ...?
ഒരു പഴയ കഥയുണ്ട് ...കഥ ഇങ്ങനെയാണ് , ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ,ലവന്മാര്‍ സത്യം പറയാന്‍ തീയില്‍ ഇട്ടു കുറെ വര്‍ഷം തീയില്‍ കിടന്നിട്ടും മനുഷ്യര്‍ സത്യം പറഞ്ഞില്ലത്രേ , ദൈവം ജലത്തിലും മനുഷ്യനെ താഴ്ത്തി ഒരുപാട് വര്‍ഷം മനുഷ്യര്‍ പഴയ പോലെ തന്നെ ....പല പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ദൈവം മനുഷ്യരെ പട്ടിണികിട്ടു എന്നും അന്നേരം മനുഷ്യര്‍ സത്യം പറഞ്ഞു എന്നതാണ് ആ കഥ ..
ഇപ്പോള്‍ നിരാഹാരം കിടന്നു മോഡി സത്യം പറഞ്ഞു കൊണ്ട് ഇരിക്കുകയാണ് . ആരും ശല്യം ചെയ്യരുത് .
ജാതിയതയും ,വര്‍ഗ്ഗിയതും ഒരു കാലത്തും ഗുണം ചെയ്തിട്ടില്ല .ഇത് ഇന്ത്യയുടെ ചരിത്രം തെളിയിച്ചതാണ് . സമധാനത്തിലൂടെയും ഐക്യത്തിലൂടെയും
വികസനം സാധ്യമാകുന്നത് എങ്ങനെയാണ് എന്ന് ലോകത്തിനു കാണിച്ചു കൊടുക്കും എന്നതും മോഡി പറഞ്ഞ സത്യങ്ങളാണ് .ഇനി മോഡി നിരാഹാരം അവസാനിപ്പിക്കുന്നത് നാരങ്ങ നീര് കൊണ്ടോ ,ഇളനീര്‍ കൊണ്ടോ , അതോ രണ്ടു തുള്ളി ചോര കൊണ്ടോ ...?
കൊന്ന പാപം തിന്നാല്‍ തീരുമെന്ന് കാരണവമാര്‍ പറയാറുണ്ട് , ഇത് ഇപ്പോള്‍ നിരാഹാരം കിടന്നു തീരുകയാണ് എങ്കില്‍ അങ്ങനെയാവട്ടെ ....!!

ഡും ഡും ...!!
രാജ്യ ധര്‍മം കൈവിടരുതെന്നും ഒരിക്കലും ജാതിമത വിവേചനം നടത്തരുതെന്നും മോഡിക്ക് വാജ്പേയിയുടെ ഉപദേശം .വിക്കി ലീക്കസ് അല്ല വിവരാവകാശ പ്രകാരമുള്ള അപേക്ഷയിലാണ് ഗുജറാത്ത് വംശഹത്യ കാലത്തെ ഉപദേശം ഇപ്പോള്‍ പുറത്തു വന്നത് .

Friday, June 17, 2011

പൂക്കള്‍ പച്ച ,ഇലകള്‍ മഞ്ഞ ,മരുഭൂമിയിലെ താഴ്വേരുകള്‍ ചുവപ്പ് ...!


നിറമില്ലാത്ത പ്രവാസ ജീവിതത്തില്‍ പഴയ നിറങ്ങള്‍ പുതിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നു . തൊഴിലുമായി ബന്ധ പെട്ട് ഭാരതത്തില്‍ രൂപപെട്ട ജാതി വ്യവസ്ഥകള്‍ കേരളത്തില്‍ ശക്തമായി വേരോടാതത്തിനു കാരണം പ്രവാസികളുടെ ശക്തമായ സാന്നിധ്യം ആണ് ,കുബേരനും, കുചേലനും, എന്നീ രീതിയില്‍ . തരം തിരിവ് ശക്തമായി നില നില്‍ക്കുന്ന സാഹചര്യമാണ് പിന്നീട് കണ്ടത് ധനികനും ദരിദ്രരും തമ്മില്‍ സാബത്തീക അന്തരം വര്‍ധിക്കാന്‍ ഇടയാക്കിയത്തിനു പിന്നില്‍ പ്രവാസികളുടെ പങ്ക് വിസ്മരിക്കുന്നില്ല . . വ്യവസ്ഥാപിത തരം തിരിവുകള്‍ക്ക്‌ എതിരെ അറിഞ്ഞോ അറിയാതയോ വര്‍ത്തിച്ച പ്രവാസികള്‍ പുതിയ കാലത്തിന്‍റെ പുതിയ വ്യവസ്ഥയുടെ വിഭജനത്തിന്‍റെ ഇരയാകുന്നു . ബ്രാമണര്, ക്ഷത്രിയര് , വൈശ്യര് ,,ശൂദ്രര് എന്നതിന്‍റെ, പുതിയ പതിപ്പാണ്‌ എക്സലാന്‍റ്, പച്ച , മഞ്ഞ, ചുവപ്പ് .

സ്വകാര്യ മേഖലയില്‍സൗദി വല്ക്കരണത്തിന്‍റെ തോത് അനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങളെ പച്ച ,

മഞ്ഞ, ചുവപ്പ് എന്നിങ്ങനെ സോണുകളായി തിരിക്കുന്ന പദ്ധതിയാണ്. നിതാഖാത്ത്, നിയമ പ്രകാരം ചുവന്ന സോണില്‍ ‍ ലേബര്കാര്ഡ് പുതുക്കില്ല. സൗദിയില്‍ ജോലി ചെയ്യാന്മഞ്ഞ സോണില്‍ പെട്ട വിദേശികള്ക്ക് ആറ് വര്ഷത്തെ പരിധി. ഏന്നിങ്ങനെ പൊകുന്നു പുതിയ നിയമനങ്ങള്‍.. വിവിധ ഗള്ഫ് നാടുകളീല്ഇത്തരം നിയമ നിര്മ്മാണം പരിഗണയിലാണ് കേരളത്തിലെ അരകോടി വരുന്ന പ്രവാസി സമൂഹം അവയില്‍ എത്ര പേര്ക്ക് വ്യവസ്ഥകള്ക്കിടയില്‍ പിടീച്ച് നില്ക്കാന്‍ കഴിയും


മണലാരിണ്യത്തിലെ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് മനുഷ്യര്‍ക്കിടയില്‍ മലയാളിയും വര്‍ണശഭളമായ ഒരു ലോകത്തെ കെട്ടി പടുത്ത്‌. കേരളത്തില്‍ ഭൂപരിഷ്കരണം അല്ല പ്രവാസികളുടെ നാണയ തുട്ടുകളാണ് കേരളത്തിന്‍റെ പുരോഗമനത്തിന് നിദാനമെന്ന് ഏവരും അഗീകരിക്കും. അത്രയേറെ ശകതമായിരുന്നു .പ്രാവാസികളുടെ പ്രവര്‍ത്തനം . വിശപ്പില്‍ നിന്നും മോചനം നേടാന്‍ കഴിഞ്ഞതാണ് തുടക്കം . അഗതികള്‍ , അനാഥകള്‍ ഇവരുടെ സംരക്ഷണത്തിനു പ്രവാസികള്‍ മുന്നോട്ടു വന്നു , കാര്‍ഷിക ,വ്യാവസായിക , വാണിജ്യ ,വിദ്യാഭ്യാസ മേഖലയില്‍ പ്രാവാസികളുടെ പങ്ക് കണ്ണുള്ളവര്‍ കണ്ടു. സമസ്ത മേഖലയിലും മുദ്ര പതിപ്പിച്ച പ്രവാസി സമൂഹം പുതിയ പരീക്ഷങ്ങളിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്നാടിനെ സ്നേഹിച്ച , നാട്ടില്‍ സുഗന്ധം പരത്തിയ പ്രവാസികള്‍ വീടിനെയും നാടിനെയും സ്വര്‍ഗമാക്കാന്‍ നരക ജീവിതം നയിക്കുന്നവരാണ്‌ ഏറിയ പങ്കും , കാലം മാറി കഥയും മാറി പുതിയ നിയമങ്ങളും വ്യവസ്ഥകളും നിറഞ്ഞ മണല്‍ പരപ്പില്‍ അധികം കാലു കുത്തിനില്‍ക്കാന്‍ പ്രാവസികള്‍ക്ക് സാധിക്കില്ല , പ്രവാസികളുടെ പുനരധിവാസത്തിന് സത്യസന്ധമായും ക്രിയാത്മകമായും അധികാരികള്‍ പ്രവര്‍ത്തിക്കട്ടെ ,


വാണിയം കുളംചന്തയില്‍ നിന്നും കൊണ്ട് പോകുന്ന കന്നുകാലികളുടെ പുറത്ത് തിരിച്ചറിവിനായി വരച്ച അടയാളങ്ങള്‍ പോലെ ഓരോ പ്രവാസികളുടെ ചുമലിലും പ്രകടമല്ലാത്ത അടയാളങ്ങള്‍ ..പ്രവാസികളുടെ ആട് ജീവിതത്തിനു ഒട്ടേറെ സമാനതകള്‍ ...!!


ഡും ഡും ...:)

രതി നിര്‍വേദം എന്ന ചിത്രം കുടുംബ സമേതം ധൈര്യമായി കാണാവുന്നവയാണ് :) സംവിധായകന്‍, ടി കെ രാജീവ് കുമാര്,


കുടുംബം കുടുംബം എന്നതിന് വേറെ വല്ല അര്‍ഥവും ഉണ്ടോ ...??

Thursday, March 24, 2011

നരേന്ദ്ര മോഡി പറഞ്ഞതും നേരാണെ....!

അമേരിക്ക ഇന്ത്യയെ മനുഷ്യാവകാശം പഠിപ്പിക്കേണ്ടന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി , അമേരിക്ക മനുഷ്യാവകാശത്തെ ക്കുറിച്ച് പറഞ്ഞാല്‍ ചകുത്താന്‍ വേദം ഓതുന്നതിന് തുല്യമാണ് . അത് നരേന്ദ്ര മോഡിയോടാകുബോള്‍, പോത്തിന്‍റെ അടുത്ത് വേദം ഓതിയിട്ട് കാര്യമില്ല എന്ന തലത്തിലും കണ്ടാല്‍ മതി ഇടത് കാലില്‍ മന്തുള്ളവന്‍ വലതുകാലില്‍ മന്തുള്ളവനെ കുറ്റം പറയുന്നത് പുതിയ സംഭവം അല്ല.

ഗുജറാത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നു ,വിക്കീ ലീക്സ് വെളിപ്പെടുത്തിയത് വിക്കി ലീക്സിന് വെളിപ്പാട് ഉണ്ടാകുന്നതിന് മുംബ് അമേരിക്കയും ഇക്കാര്യം പറഞ്ഞ് അമേരിക്കയിലേക്ക് സന്ദര്‍ശനം നടത്താന്‍ മോഡിയെ അനുവധിച്ചിരുന്നില്ല ഈ കപട ലോക മനുഷ്യാവകശ സംരക്ഷകര്‍ ,അമേരിക്കയുടെ പട്ടിക്ക് വരെ പ്രേവശനം നല്‍കിയ ഭാരതിയരോട് ഇത് ചെയ്യാന് പാടുണ്ടൊ...? അഴിമതിയില്ലാത്ത ഭരണാതികാരിയാണ് മോഡി . കൂടാതെ വികസന കാര്യത്തില്‍ ഗുജാറാത്ത് ഏറെ മുന്നിലാണ് എന്നും വിക്കിലീക്സ് , ഗുജറാത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്ന് കൂടി വിക്കിലീക്സ് ദൈവം. ഇതോടേ മരുമകള്‍ നന്നായി പാചകം ചെയ്യും അടുപ്പിലാണ് തൂറുക എന്ന കുഴപ്പമെയൊള്ളൂ എന്ന് പറഞ്ഞപോലെയായി മോഡിയുടെ അവസ്ഥ.

വിയറ്റ്നാം ,ഇറാഖ് ,അഫ്ഘാനിസ്ഥാന്‍ , ലിബിയ പോലുള്ള രാജ്യങ്ങളില്‍ മനുഷ്യനെ തിരിച്ചറിയാത്ത കാടന്‍പ്രവര്‍ത്തികള്‍ ചെയ്യുന്ന അമേരിക്കയും സഖ്യ കക്ഷികളും മനുഷ്യവകശത്തെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അതില്‍ പരം ഒരു ദുരന്തം വെറെ ഇല്ലാ. ഈ തിരിച്ചറിവ് മോഡിയില്‍ നിന്നും ഉണ്ടായതും അമേരിക്ക ഇന്ത്യയെ മനുഷ്യാവകാശം പഠിപ്പിക്കേണ്ടന്ന് മോഡി ഉറക്കെ പറയാന്‍ കാണിച്ച ആര്‍ജവം നിസാരമായി കാണേണ്ടതില്ല നിലവിലെ സാഹചര്യത്തില്‍ പ്രതേകിച്ചും അമേരിക്കയുടെ മുംബില്‍ മുട്ട് വിറച്ച് നില്ക്കുന്ന ഭരണാതികാരിളുടെ ഏണ്ണം പെരുകുബോള്‍.പ്രതേകിച്ചും .ഇന്ത്യ അമേരിക്കക്ക് മുന്നില്‍ കീഴടങ്ങുന്ന സമീപനമാണ് തുടരുന്നത്, ആണവ കരാര്‍ വിഷയത്തില്‍ നാം അത് പ്രകടമായി കണ്ടതുമാണ്. ഈ സാഹചര്യത്തില്‍ മോഡിയുടെ വാക്കുകള്‍ക്ക് പ്രസ്ക്തിയുണ്ട്,
ഗദ്ദാഫി വെറുക്കപ്പെട്ടവന്‍ തന്നെയാന്‍ സ്വന്തം ജനതയെ കൊന്നെടുക്കുന്ന എകാതിപതിക്ക് അന്ത്യം വേണം . അത് കൂടുതല്‍ സാധാരണക്കാരെ കൊന്നടക്കി കൊണ്ടുള്ള സഖ്യ സേനയുടെ ആക്രമണത്തിലൂടെ ആവരുത് . ഇങ്ങനെ പോയാല്‍ ഭരണാതികാരികള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ജനം മടിക്കും .അമ്മുടെ നാട്ടില്‍ വിലകയറ്റം ഉണ്ടായാല്‍ പോലും പ്രതികരിക്കാന്‍ കഴിയാതെ വരും . അമേരിക്കയും സഖ്യ കക്ഷികളും ഇതില്‍ ഭാഗമാവുന്ന അവസ്ഥ വരും . കേരളത്തിലെ വിമോജന സമരത്തില്‍ അമേരികക്ക് പങ്ക് ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്.

ലിബിയയില്‍, ഇറാഖിലേയും അഫ്ഘാനിലേയും ആവര്‍ത്തനം മാത്രമാണ് നടക്കാന്‍ പോകുന്നത്. നുണയില്‍ നിറഞ്ഞ കൂട്ടസംഹാരായുധം തേടിയായിരുന്നു ഇറാഖിനെ ശവപറബ് ആക്കി മാറ്റിയത്. ആയിരക്കണക്കിന് മനുഷ്യരുടെ ചോരയിലൂടെ ഇറാക്കിലെ എണ്ണപാഠങ്ങളിലേക്ക് കച്ചവട കണ്ണുമായി ഇറങ്ങിയ വന്‍ ശക്തികള്‍ക്ക് യുദ്ധം ചെയ്യാന്‍ കാര്യ കാരണങ്ങള്‍ ആവശ്യമില്ലായിരുന്നു. നാറ്റൊ നാറുകയാണ് , ലബനാനില്‍ യുദ്ധം ചെയ്യുന്ന ശക്തികള്‍ക്കിടയില്‍ അഭിപ്രായ വെത്യാസം , സധാരണ ജനങ്ങളെ കൊന്നുടുക്കുന്നതിനുള്ള ന്യായീകരണം ഇല്ലാതെ പോകുകയും ചെയ്യുമ്പോള്‍ തീര്‍ത്തും . നാറ്റൊയിലെ ഇരുപത്തിഎട്ട് അംഗ രാജ്യങ്ങള്‍ക്കും ഓരൊ ലക്ഷ്യങ്ങള്‍ ഉണ്ടാകും .സ്ത്രീകളേയും, കുട്ടികളേയും വരെ പകുതെടുക്കും തന്തയില്ലായ്മ പാശ്ചാത്യര്‍ക്ക് ഒരു പ്രശനമല്ലല്ലൊ ..അതു കൊണ്ട് പുരുഷന്മാലരെ വെറുതെവിട്ടേക്കാം. ഭീകരവാദത്തിന്‍റെ പേരില്‍ അഫ്ഘാനിസ്ഥാനെ നരകമാക്കിയവര്‍ക്കെതിരെ പോരാടുക പുതിയ തലമുറയുടെ ജന്മാവകാശമായി മാറി . എലിയെ പേടിച്ച് ഇല്ലം ചുട്ടാല്‍ , ഇല്ലത്തില്‍ ഉറങ്ങുന്ന പൂച്ച കുട്ടികളും ഭീകരവാദികള്‍ ആവുക സ്വഭാവികമാണ്.എണ്ണയില്‍ കളിക്കുന്നവര്‍ തീ കൊള്ളി കൊണ്ട് തലചൊറിയുന്നത് നല്ലതല്ല.

പാശ്ചാത്യര്‍ കച്ചവട താല്പര്യം മുന്‍നീറുത്തിയാണ് എക്കാലത്തും യുദ്ധം ചെയ്യാറ് , ഇക്കാലത്ത്
എലവും ,കുരുമുളക് ഒന്നും വേണ്ട അറബ് രാജ്യങ്ങളിലെ എണ്ണപാടങ്ങളിലാണ് അവരുടെ കണ്ണ്. ലക്ഷ്യ പൂര്‍ത്തി കരണത്തിന് മനുഷ്യ മഷ്തിഷക്കത്തേയും , മതത്തെയും മലീനസപ്പെടുത്തി അക്രമവും അരാചകത്വവും നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കുന്നു.
ലിബിയയുടെ എണ്ണ കരാറുകള്‍ ആണ് ഫ്രാന്സിന്റെ ലക്ഷ്യം എന്ന് ഇറ്റലി പറഞ്ഞു കഴിഞ്ഞു.കൊള്ളയടിച്ച് മുതല്‍ വീതം വെക്കുന്നിടത്ത് നാലു തസക്കരന്മാര്‍ പരസ്പരം ചതിച്ച് ഇല്ലാതായ്ത് പോലെ വന്ശവക്തികള്ക്കിടയില്‍ എണ്ണ കരാര്‍ വിശയവുമായി വല്ല വിഭാഗിയതയും ഉണ്ടായാല്‍ ഒരു മൂന്നാം ലോക മഹായുദ്ധം പ്രതീക്ഷിക്കാം.

ഡും ഡും ..!

കേരളത്തില്‍ ഈയിടയായി ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്യാന്‍ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ തെയ്യാര്‍ അല്ല ..!

അമേരിക്കയും സഖ്യ കഷികളും ഇടപ്പെടും എന്ന് ഭയന്നിട്ടാകം ...!!

Wednesday, March 16, 2011

ജഗതിയെ കൊല്ലരുതേ, ടിന്‍റു മോനെയും.


മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് മലയാളികളെ ചിരിയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തി കൊണ്ട് പോയ മലയാള സിനിമയിലെ ചിരിയുടെ തബുരാന്‍ ഒന്നേയൊള്ളൂ ജഗതി ശ്രീകുമാര്‍ . ജഗതിയുടെ നര്‍മ്മം ആസ്വദിക്കാന്‍ കഴിയുന്നത്, അദ്ദേഹത്തിന്‍റെ സംസാരത്തിന്‍റെ ശൈലിയും, അസാധാരണമായ മുഖഭാവങ്ങളും. ചടുലമായ ചലനവും കാണിക്കുന്ന ഈ പ്രതിഭാശാലിക്ക് മലയാള കുടുംബ മനസ്സുകളില്‍ വലിയ സ്ഥാനമുണ്ട്, വിരൂപമായ ശരീരമൊ, ഉയരകൂടുതലോ, ഉയരക്കുറവോ, മെലിഞ്ഞതൊ, തടിച്ചതൊ ആയ ശരീരം, നിറവെത്യാസം. എന്നീ രീതിയില്‍ ‍ ജന്മനായുള്ള പോരായ്മകള്‍‍ ഫലിതം ആക്കി മാറ്റി ജനങ്ങളുടെ കൈയടി നേടുന്ന രീതി അല്ല ജഗതിക്ക് ഉള്ളത്, ആവര്‍ത്തന വിരസതയുള്ള ഒരു പ്രവര്‍‍ത്തിയും ജഗതിയുടെ ഭാഗത്ത് നിന്നും കണാന്‍ കഴിയില്ല. ഇതായിരിക്കാം ഈ കലാകാരന്‍റെ വിജയം, ഈ കലകാരന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല, എന്ന് വിശ്വസിക്കുന്നവരാണ് ജഗതിയെ സ്നേഹിക്കുന്നവര്‍ക്കുള്ളത്. പത്മശ്രീമമ്മുട്ടി, പത്മശ്രീ മോഹലാല്‍, പത്മശ്രീ ജയറാം എന്ന് വിളിക്കും പോലെ അധികം വൈകാതെ പത്മശ്രീ ജഗതി ശ്രീകുമാര്‍ ‍ എന്ന് വിളിക്കാന്‍ കഴിയണേ എന്നത് മാത്രമാണ് കേരളീയ പൊതുമനസ്സിന്‍റെ പ്രാര്‍‍ഥന. മലയാളിയെ ചിരിപ്പിക്കാന്‍ പഠിപ്പിച്ച ചിരിയുടെ ഉസ്താദ് ജഗതി ശ്രീകുമാര്‍ മലയാള നാടിന്‍റെ നന്മയാണ്. ആ ചിരിക്ക് ശക്തി പകരാന്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കേണ്ടതുണ്ട്, ഇതിനുവേണ്ടി ക്രിയാത്മകമായി ഇടപ്പെടാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിക്കട്ടെ..!

മലായാള സിനിമയിലെ മഹാ പ്രതിഭ അഭിനയിച്ച ശ്രദ്ദേയമായ ചിത്രങ്ങള്‍ നിരവധിയാണ് ചട്ടബി കല്യാണി, റൗഡി രാമു, കുറുക്കന്‍റെ കല്യാ ണം, ഒരു മുഖം പലമുഖം, സ്വന്തമെവിടെ ബന്ധമെവിടെ, ബലൂണ്‍ ,മഴ, ദോസ്ത്, അച്ഛനെയാണെനിക്കിഷ്ടം, കാക്കേ കാക്കേ കൂടെവിടെ,നന്ദനം,കണ്ണിനും കണ്ണാടിക്കും,തന്മാത്ര, പളുങ്ക്, കപ്പലുമുതലാളി, ഒരു പെണ്ണും രണ്ടാണും , മഞ്ചാടിക്കുരു, നിരവധി സിനിമകളില്‍ തന്റെതായ കഴിവുകൊണ്ട് ജഗതി മലയാള സിനിമയില്‍ അതുല്യനടനായി ആകാശത്തോളം ഉയര്‍ന്നു, ജഗതി ശ്രീകുമാര്‍ ‍ ആയിരത്തിലധികം, ,സിനിമകളില്‍ അഭിനയിച്ച കലകാരന്‍, കലാകേരളത്തിന്റെ അഭിമാനമാണ്. ജഗതിയുടെ കാഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചത്, അദ്ദെഹത്തിന്‍റെ ഒരൊ കഥാപാത്രവും മലയാളി കുടുംബ ജീവിതവുമായി അടുത്ത് കിടക്കുന്നത് കൊണ്ടാണ്. ഫാന്സ് അസോസിയേഷനുകളുടെ സഹായം ഇല്ലാതെ തന്നെ ജഗതിയുടെ ചിത്രങ്ങള്‍ വിജൈക്കുന്നത് അഭിനയ നൈപുണ്യം ഒന്ന് കൊണ്ട് മാത്രമാണ്. ടിന്‍റു മോന്‍റെ ഭാഷയില്‍‍ പറഞ്ഞാല്‍ "ഫാന്‍സ് അല്ല നിക്കറാണ് ഇഷ്ടം " എന്ന ആക്ഷേപഹാസ്യം സൂപ്പര്‍ ‍ സ്റ്റാറുകള്‍ ഇരുന്നൂറ്റിഅബത് രൂപയും ചിക്കന്‍ ‍ ബിരിയാണിയും കൊടുത്ത് വളര്‍ത്തുന്ന ഫാന്സ് അസോസിയേഷനുകളോടുള്ള പ്രതിക്ഷേദമാണ്. ഫാന്‍സ്കാരുടെ ചെയ്തികളില്‍ നെടുവീര്‍പ്പിടുന്ന ഒരു ജനതയുടെ പ്രതികരണം ഏത്ര മനോഹരമയാണ് ടിന്‍റു മോന്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവധരിപ്പിച്ചത്, മഹാനായ ജഗതിക്ക് വേണ്ടി ജഗതിയെ പോലുള്ളവര്‍ക്ക് വേണ്ടി മലയാള സിനിമക്ക് വേണ്ടി ടിന്‍റു മോന് പൊലും പ്രതികരിച്ചു. പ്രേക്ഷകര്‍ ഇനി മൗനം വെടിയുക ..!
നാടകത്തിലൂടെയും സിനിമയിലൂടേയും ഹാസ്യത്തിന്‍റെ പുതിയലോകം മലയാളിക്ക് മുന്നില്‍ ‍ തുറന്നിട്ട ജഗതി ശ്രീകുമാറിന്,പത്മ അവാര്‍ഡ് ഇനിയും വൈകരുത്. മൂന്നു വയസ്സു മുതല്‍ നാടകത്തിലും പിന്നീട് സിനിമയിലും കഴിവു തെളിയിച്ച അറുപത്തി ഒന്ന് വയസ്സ് തികഞ്ഞ ജഗതിയിലെ കലാകാരനെ അവാര്‍ഡ് കമ്മറ്റിക്കാര്‍ ‍ കൊല്ലരുതെ....!!


മുഖ്യമന്ത്രി ആരാണ് എന്നൊ, കേരളത്തിന്റെ തലസ്ഥാനം ഏതാണ് ഏന്നോ ചോദിച്ചാല്‍ കുട്ടികള്‍ ‍ ഉത്തരം പറയണമെന്നില്ല.. ടിന്റു മോനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ക്ക് ആയിരം നാവായിരിക്കും. കുട്ടികള്‍ , മയാവി, പൂബാറ്റ, ശുപ്പാണ്ടി, ലുട്ടാപ്പി, പൂച്ചപൊലീസ്, മിന്നല്‍ മൊയ്തീന്‍, ശിക്കാരി ശംഭു, ,സൂപ്പര്‍മാന്‍ ‍ , ശക്തിമാന്‍ സപൈഡര്‍മാന്‍ ഇവരെയല്ലാം മറന്ന മട്ടാണ്, ടിന്‍റു മോന്‍ ആണ് ഇപ്പോള്‍ താരം. ടിന്‍റു മോന്‍ കുട്ടികളൂടേയൂം , മുതിര്‍ന്നവരുടെയും ഇഷ്ട കഥാപാത്രം ആയത് വളരേ കുറച്ചു നാളുകള്‍ കൊണ്ടാണ്. ടിന്റു മോന്‍റെ ഫലിതങ്ങള്‍ക്ക് കെട്ടും ,മട്ടും പൂര്‍ണതയുമുണ്ട്, തുടര്‍ച്ച നര്‍മ്മത്തില്‍ ഇല്ലാ എന്നതും ഒരു പ്രാതേകതയാണ്, ചിരിക്കാനും ആവശ്യത്തിലേറെ ചിന്തിക്കാനും പ്രരിപ്പിക്കുന്ന ഫലിതം ഒട്ടുമിക്ക വിഷയങ്ങളെ കുറിച്ചും പ്രദിപാതിക്കുന്നു. പുതിയ തലമുറ പുനര്‍‍ വായനയല്ല പുതുവായനയാണ് ഇഷ്ടപ്പെടുന്നത്, ആധുനിക മനുഷ്യനു സാധിക്കുന്ന കാര്യങ്ങള്‍ പഴയ കഥയിലൂടെ കഥാപാത്രങ്ങള്‍ ‍ ചെയ്യുന്നതില്‍ അതിശയൊക്തിയില്ല. മസില്‍പവര്‍ ഉപയൊഗിച്ച് ചെയ്യുന്ന പ്രവര്‍ത്തിയെക്കാള്‍‍ ബുദ്ധി ഉപയോഗിച്ചു ചെയ്യുന്ന പ്രവര്‍ത്തിക്കാണ് കയ്യടി കിട്ടുക , അത്കൊണ്ടാണ് ടിന്‍റു മോന്‍ കുട്ടികള്ക്കും‍ മുതിര്‍ന്നവര്‍ക്കും ഒരുപോലെ സ്വീകാര്യമാകുന്നത്.വിഷയ പൂര്‍ണതക്ക് വേണ്ടി ടിന്റു, അതിബുദ്ധിയും കുബുദ്ധിയും , മന്ധ ബുദ്ധിയും കാണിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

ഭക്ഷണ പതാര്‍ഥത്തിലെ ഉപ്പ് പോലെ ചിരി ജീവിതത്തിന്‍റെ സമസ്ഥ മേഖലയിലും അനിവാര്യമാണ്. ടിന്റു മോന്‍ കുട്ടികളുടെ മനസ്സിനെ സാങ്കല്‍പ്പിക ലോകത്ത് തളചിടുന്നില്ല ഏന്ന് മാത്രമല്ല, അവിവേകികള്‍ ആക്കുന്നില്ല , കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ ചില കാഥപാത്രങ്ങള്‍ക്ക് അമാനുഷിക കഴിവു നല്കി കുട്ടികളുടെ ഭാവനയെ വികലമാക്കുന്ന ശൈലിയോട് എനിക്ക് പൂര്‍ണമായുംവിയോജിപ്പാണ്.അശ്ലീല ചുവയുള്ള തമാശകളാണ് മിനി സ്ക്രീനില്‍ വ്യാപകമായിട്ടുള്ളത്. നിമിശ നെരെത്തെ ചിരിക്കപ്പുറം ചിന്തിക്കാനും സമൂഹത്തിന്‍റെ ഗുണപരമായ മാറ്റത്തിനൊരു എളിയ ശ്രമം ഉണ്ടാവേണ്ടതുണ്ട്.ടിന്റു മോന്‍ മൂന്ന് വര്‍ഷത്തിനുള്ളിലാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് മൊബയില്‍ വഴിയും ഇന്‍റെര്‍ നെറ്റ് വഴിയും ടിന്‍റു മോന്‍ ഫലിതം വ്യായപകമായി പ്രചരിച്ചു. ഫേസ് ബൂക്ക്, ടിറ്റര്‍ , ഒര്‍ക്കുട്ട്, കൂട്ടം എന്നിവയിലൂടെ നിമിഷനേരം കൊണ്ട് ആയിരകണക്കിനു പേരുടെ കയ്യില്‍ ടിന്റു മോന്‍റെ നര്‍മ്മം എത്തി.

സര്‍ദാര്‍ ഫലിതങ്ങള്‍ , നംബൂതിരി ഫലിതങ്ങള്‍ , മലബാറിലെ സീതിഹാജി കഥകള്‍ ‍ ഇവയല്ലാം ഏതെങ്കിലും വെക്തിയില്‍ അധിഷിട്ടിതമാണോ...? സര്‍ദാര്‍ ഫലിതങ്ങള്‍ നംബൂതിരി ഫലിതങ്ങള്‍ മലബാറിലെ സീതിഹാജി കഥകള്‍ ,ഇവയില്‍നിന്നും വെത്യസ്തമായ ഒരു സമകാലിക ടച്ച് ടിന്റു മോന്‍ ഫലിതങ്ങള്‍ക്ക് ഉണ്ട്.ടിന്‍റു മോന് പ്രതേക രൂപം ഒന്നും ഇല്ല, ഈ അടുത്തകാലതായി പലരും പല വേശത്തില്‍ ടിന്റുമോനെ കണ്ടിട്ടുണ്ട്. ഒരോ ദിവസവും നിരവധി ഫലിതം ടിന്റു മോന് പുറത്തിറക്കുന്നുണ്ട്. ടിന്റു മോന്‍ ഏതെങ്കിലും വെക്തിയില്‍ മാത്രം ഒതുങ്ങുന്നില്ല വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഫലിതത്തിന്‍റെ മൂര്‍ത്ത രൂപമായിരിക്കാം , ടിന്‍റു മോന്‍.. ടിന്റു എന്ന കഥാപാത്രത്തിന്‍റെ ഉടമസ്തവകാശത്തെ ചൊല്ലി കോടതില്‍ കേസ് നിലവില്‍ ഉണ്ട് എന്നു പറയുബോള്‍ , ടിന്‍റു മോനെ ചിലര്‍ ‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നു വേണം കരുതാന്‍. ഇത് ടിന്‍റു മോനെ ഇല്ലായ്മ ചെയ്യാനെ ഉപകരിക്കൂ..

ഡും ഡും ..!
പത്മശ്രീ അവാര്‍ഡിന് ജയറാമിനെ നിര്‍ദ്ദേശിച്ചത് തമിഴ്നാട് , കേരളത്തിലെ വിപ്ലവ സര്‍ക്കാരിന് തരം താഴ്താനെല്ലേ അറിയൂ. ഇനിയെങ്കിലും തെറ്റ് തിരുത്തട്ടെ ...!സ്വകാര്യം , ചിരി ആയുസ് കൂട്ടുക മാത്രമല്ല ആരോഗ്യത്തിനും നല്ലതാണത്രേ....!!

Tuesday, March 8, 2011

കൊതുകിന്‍റെ കാലോ സാക്ഷിയുടെ കൊമ്പ്...?
തലയില്ല എന്നത് ഒരു കുറ്റമല്ല , തലക്ക് പകരം കൊബ് മതി എന്ന് സാക്ഷി പറയരുത്. ബ്ലോഗര്‍മാരെ പരിഹസിക്കുന്ന സാക്ഷി വെറും കടലാസിന്‍റെ ആളായതില്‍‍ അത്ഭുതവുമില്ല.
ഇപ്പോഴും നമ്മുടെ നാട്ടില്‍ ‍ ഉള്ളി പൊതിയുന്നതും , ഉലുവ പൊതിയുന്നതും മലയാള പത്രങ്ങള്‍‍ കൊണ്ട് തന്നെയാണ്, മുറുക്കാന്‍ കച്ചവടക്കാരും, കടലകച്ചവടക്കാരും , മറ്റും അവരുടെ പണി നിറുതാത്തിടതോളം കാലം പത്രപ്രവര്‍ത്തകര്‍ ‍, ഇന്നലത്തെ പത്രം .... ഇന്നലത്തെ പത്രം .... ഏന്നു വിളിച്ചു പറഞ്ഞ്, ഷറഫിയയിലൂടെയൊ.., മിഠായി തെരുവിലൂടെയൊ നടക്കേണ്ടി വരില്ല.. തീര്‍ച്ച. പക്ഷെ സാക്ഷിയുടെ പത്രം സാധനങ്ങള്‍ പൊതിയാന്‍ പോലും പറ്റില്ല എന്നാണ് പലച്ചരക്ക് കടക്കാരന്‍ വാപ്പുട്ടി പറഞ്ഞത്, അത്കൊണ്ട് അയാള്‍ മലയാളത്തിലെ ഒന്നാം നബര്‍ ‍ പത്രമാണ് ഉപയോഗിക്കാറ്. ഉള്ളിലുള്ളത് പുറത്ത് കാണാതിരിക്കാന് അല്ലെ വ്യാപാരികളും ശ്രമിക്കുക. കാലത്തിന്‍റെ ചുമരെഴുത്തുകള്‍ ‍ വായിച്ച് കാലത്തോടപ്പം പ്രയാണം നടത്താനാണ് കടലാസിന്‍റെ ആളുകള്‍ ‍ പറയുന്നത് , എന്താണ് കാലത്തിന്‍റെ ചുമരെഴുത്തുകള്‍ ‍, പട്ടി കടിക്കും സൂക്ഷിക്കുക എന്നൊ....? ഇവിടെ പരസ്യം പതിക്കരുത് എന്നോ ..? ബ്ലോഗര്‍ ‍ പറയുന്നത് കാലത്തിനും മുംബേ നടക്കുവാനാണ്. ബ്ളോഗര്‍‍മാര്‍ പറയുന്നത് ആദ്യം കൈക്കും പിന്നെ മധുരിക്കൂം , ഈ പുതിയ ചൊല്ല് കടലാസിന്റെന്‍റെ ആളുകള്‍ക്ക് ആറിയില്ലേ.....? ബ്ലോഗര്‍മാര്‍ ‍ കാണിക്കുന്ന അഭിപ്രായ സ്വാതന്ത്രം എത്ര കൂലി എഴുത്തുകാര്‍ക്ക് കഴിയും ജാതി മത സംഘടനകള്‍ അടയിരുന്ന് വിരിയുന്ന പത്രങ്ങളില്‍
നിന്നും കേരളീയ സമൂഹം എന്താണ് പ്രതീക്ഷിക്കേണ്ടത്.?
ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ‍ നിന്നൂം.
സൈബീരിയന്‍ ‍ കാടൂകളില്‍ ‍ നിന്നും പ്രതികരണം വരുന്നു ബ്ലോഗര്മാരുടെ രചനക്ക് .ഇത് ഒരു സത്യം തന്നെയാണ് പക്ഷേ സാക്ഷി ആക്ഷേപ ഹാസ്യം പറയാന്‍ ശ്രമിച്ചതാകാം. പല ബ്ലോഗ് എഴുത്തികാര്‍ ‍ വിവിധ വിഷയങ്ങള്‍‍ കൈകാര്യം പ്രകാശ വേഗതയില്‍ ‍ ചെയ്യുന്നു. അരിയെറിഞ്ഞാല്‍ ‍ ആയിരം കാക്കള്‍ ‍ എന്ന മട്ടില്‍ ‍ പ്രതികരണം വരുന്നത് അതുകൊണ്ടാണ്. സാക്ഷിയുടെ വര്‍‍ഗ്ഗം ബ്ലോഗ് തിന്നാന്‍ ‍ തുടങ്ങിയത് ഗതികെട്ടത് കൊണ്ട് ആവാം.
വിവിധ രാജ്യങ്ങളില്‍‍ വിപ്ലവം പൊട്ടിവിടരാന്‍ ‍ ഹേതുവയത് ഇന്റെര്‍നെറ്റ് കൂട്ടായ്മകള്‍ ‍ ആണ്. എന്ന സത്യം തുറന്ന് പറയുന്നതിനേയും ഭയക്കുന്നത് എന്തിന്. ഇത്രയും കാലം കടലാസ് ചുരുട്ടി കക്ഷത്ത് വെച്ച് നടന്നിട്ട് സമൂഹത്തിന്റെ നന്മക്കായ് കാര്യമായ ഒരു ചലനവും ഇടയാക്കാതെ പൊയതാണോ.....സാക്ഷിയെ കള്ള സാക്ഷിയാക്കിയത്.
ബ്ളോഗര്‍മാരെ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍‍ പുതിയ നിയമ നിര്‍മ്മാണം നടത്താന്‍ അധികാരികളെ പ്രേരിപ്പിച്ചത് ബ്ലൊഗ് എഴുത്തിന്റെ ശക്തി മനസ്സിലാക്കി കൊണ്ട് തന്നെയല്ലെ.... ഇന്റെര്‍ നെറ്റ് പ്രസിദ്ധീകരണങ്ങളും, അഭിപ്രായങ്ങളും വിവിധ രാഷ്ട തലവന്മാരുടെ ഉറക്കം കെടൂത്തുബോള്‍ സാക്ഷി കണ്ണ് അടച്ച് ഇരുട്ടാക്കുന്നത് ആര്‍ക്ക് വേണ്ടി. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കരുത്തുറ്റ പിന്തുണ നല്‍കിയ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണങ്ങള്‍ പാകിസ്ഥാന്‍ ‍ മുതല്‍
ചൈനയടക്കം ചില രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. സംഗതി ഇങ്ങനെയൊക്കെയാണ് എന്ന സത്യം അറിയാഞ്ഞിട്ടല്ല സാക്ഷി ഷഡ്ജം ഇടാതിരുന്നത് ശീലമായി പോയി ദുശീലം..!

കുല്‍ദീപ് നയ്യാറൊ,സെബാസ്റ്റ്യന്‍ പോളോ, എം.ജെ അക്ബര്‍ ‍ , ഈ പ്രമുഖ എഴുത്തുകാര്‍ക്കും സാക്ഷിയുടെ കാഴ്ച്ചപാടാണ് എന്നു കരുതുവാന് വയ്യ. മാധ്യമ പ്രവര്‍ത്തകരെ മുഴുവനായി വിമര്‍ശിക്കാന്‍ ഞാന്‍ ആളുമല്ല. മൂട്ടയുടെ ചോര കൊണ്ട് ബ്ലോഗര്‍മാര്‍ക്ക് എതിരെ ചൂമരെഴുതുന്ന സാക്ഷിക്ക് കണ്ണൂം , നാക്കും . ചെവിയും ഇല്ലന്ന് കരുതേണ്ടി വരും മീന്‍കാരന്‍ കാസിം കൂവുന്നതും, കോഴി കൂവുന്നതും ഒന്നാണ് എന്ന് മനസ്സിലാക്കിയ സാക്ഷിക്ക് ഈ കുറുക്കന്റെ വേശം ചേരില്ല.

ഡൂം ഡും....!


വാര്‍ത്ത: ചാവക്കാട്-കുതിരയെ കണ്ട് ‍കൊമ്പന്‍ ഇടഞ്ഞു ഒരുമനയൂര്‍ മുത്തം മാവില്‍‍ ഉത്സവത്തിനായി കൊണ്ടുവന്ന ഗുരുവായൂര്‍ ‍ ദേവസ്വത്തിന്‍റെ രാമന്‍ കുട്ടി എന്ന ആനയാണ് വിരണ്ടത്.ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി കൊണ്ടുവന്ന കുതിരയെ കണ്ടതാണ് കൊബന്‍ ഇടായാന്‍ കാരണമായത്.

Friday, February 25, 2011

നഗ്ന ശില്‍പങ്ങളേ നഗ്ന ദൈവങ്ങള്‍ രക്ഷിക്കട്ടെ .....!!

അധ്യാപകന്‍റെ കൈ വെട്ടിയപ്പോള്‍ പോലും ഉണരാത്ത ബുദ്ധി ജീവി സമൂഹം. കുസാറ്റ് കാമ്പസിലെ സാഗര കന്യകയുടെ (സസ്യ ശില്പത്തിന്‍റെ ) മാറിടം ചേദിച്ചു കളഞ്ഞപ്പോള്‍ ഉണര്‍ന്നു, ജീവനുള്ള അധ്യാപകന്‍റെ കൈപത്തി യേക്കാള്‍ മേന്മസാഗര കന്യകയുടെ മാറിടത്തിനാണോ....? പ്രതികരണ ശേഷി നഷ്ട പെട്ടിട്ടില്ലാത്ത കുസാറ്റിലെ സ്ത്രീ സംഘടനകളുടെ പ്രതിക്ഷേദമാണ്.
സാഗര കന്യകയുടെ മാറിടം വെട്ടിമാറ്റാന്‍ നിദാനമെങ്കില്‍ തീര്‍ച്ചയായും ആ സ്ത്രീകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ലജ്ജാകരം എന്ന് പറയട്ടെ ഒരു മത രാഷ്ട്രിയ സാംസ്കാരിക സംഘടനകളും, സ്ത്രീ പക്ഷത് നിന്നില്ല.എന്ന് മാത്രമല്ല പല സ്ത്രീ സംഘടനകളും കുറ്റകരമായ മൗനം പുലര്‍ത്തുകയും ചെയ്തു.
ശിലപത്തില്‍ അശ്ലീലം ആരോപിക്കുന്നവരുടെ മനസ്സിനാണ്‌ അശ്ലീലം എന്ന് പറയാന്‍ മുഖ്യമന്ത്രിയും തെയ്യാറായിശീലത്തിനു അനുസരിച്ച് അശ്ലീലത്തെ വിലയിരുത്താന്‍ പറ്റില്ല എന്നാണ് ഭാരതിയ കലയില്‍ പ്രാവീണ്യം നേടിയ രാധ ക്രഷ്ണപിള്ളയുടെ അഭിപ്രായം .മുഖ്യ മന്ത്രി കുസാറ്റിലെ സ്ത്രീ ജീവനക്കാരെ രാക്ഷസി കളായോ...,ലജ്ജവതികളായോ....ആണ് കണ്ടിരിക്കുന്നത് .
എന്ന് വേണം കരുതാന്‍.... പ്രതികരിക്കുന്ന സ്ത്രീ കളുടെ മനസ്സ് അറിയാന്‍ മുഖ്യ മന്ത്രിയുടെ മനസ്സ് ഇനിയും പാക പെട്ടിട്ടില്ലേ .....?സ്ത്രീകളുടെ പ്രതിമകള്‍ക്ക് ഒരു കഷണം തുണി പോലും കൊടുക്കരുത് എന്നാ കാര്യത്തില്‍ ശില്പ കലാകാരന്മാര്‍ക്ക്എകാഭിപ്രായമാണ്. എം എഫ് ഹുസൈനെ പോലുള്ള ചിത്ര കലാകാരന്മാര്‍ക്കും ഇക്കാര്യത്തില്‍ രണ്ട്‌ അഭിപ്രായം ഇല്ല .മുല അശ്ലീലമാണ് എങ്കില്‍ മുലപാലും അശ്ലീലമാണ് എന്ന് ഒരു വിദ്വാന്‍ ചാനല്‍ ചര്‍ച്ചയില്‍ കാച്ചിവിടുന്നു.പല ചാനലുകളും ദിവസങ്ങളോളം ഈ വിഷയം കൈകാര്യം ചെയ്തു. പ്രതിമയുടെ മാറിടം വെട്ടിമാറ്റിയ സ്ഥിതിക്ക്ഇനിയാണ് സ്ത്രീകള്‍ പേടിക്കേണ്ടത് എന്ന് പറയാനും അവതാരകന്‍ മറന്നില്ല.
എനിക്ക് ചോദിക്കാനുള്ളത് മുലയും മുലപാലും പ്രദര്‍ശന വസ്തുക്കളാണോ ....? മനോരമയില്‍ നേരെ ചൊവ്വയില്‍ നടി ശോഭന പറയുന്നത് പോലെ അങ്ങനെത്തെ ചോദ്യങ്ങളൊന്നും ചോദിക്കരുത് എന്നാണോ ഉത്തരം.സ്ത്രീകളുടെ മാറിടം എക്കാലത്തും ഒരു വിഷയമായി നില്‍ക്കുന്നു .കേരളത്തില്‍ ചാന്നാര്‍ സമുദായം മാറ് മറക്കുന്ന അവകാശത്തിനു വേണ്ടി സമരം ചെയ്തപ്പോള്‍ അമേരിക്കയില്‍ മാറ് മറക്കലിനു എതിരായുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുകയും ബ്രാകള്‍ തെരിവിലുട്ടു കത്തിക്കുകയും
ചെയ്തത് ചരിത്രം.
മുല കരം പിരിക്കാന്‍ വന്നവര്‍ക്ക് മുമ്പില്‍ മുല ചേദിച്ചു പ്രതിക്ഷേദിച്ച സ്ത്രീയെ പോലെ മുല നോട്ടകാര്‍ക്ക് മുബില്‍ പ്രതിമ സ്വയം മുറിച്ചതാകുമോ...?അതിനു കഴിയില്ലന്നു ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ,എന്ത് കൊണ്ടാണ് ശില്‍പ കലകള്‍ നഗ്നതയില്‍ മാത്രം ഒതുങ്ങുന്നത്പ്രതിമകളെ പര്‍ദ്ദയിട്ടു മൂടണം എന്നല്ല ഇതിനു അര്‍ഥം . വിശ്വസിച്ചാലും ഇല്ലങ്കിലും മാലാഖ യെ പോലെ തൂ വെള്ള സാരിയെടുത്ത്‌ ഗോഷ്ടികാണിച്ചു
വരുന്ന യക്ഷിയെ പോലും മലബുഴയില്‍ എത്തിയപ്പോള്‍
ചേല ഊരി കാറ്റില്‍ പറത്തി...!! യക്ഷികളെ പോലും വെറുതെ വിടില്ല എന്ന് ചുരുക്കം ..!!!
സസ്യ ശില്‍പം നശിപ്പിച്ചവര്‍ക്ക് എതിരെ മാനസിക ഐക്യം പ്രകടിപിച്ചു കേരളത്തിലെ സാംസ്ക്കാരിക വകുപ്പിന്
കമ്യൂണിസ്റ്റ് ചൈനയില്‍ നടത്തിയ പോലെ ..ബ്രാ അഴിക്കല്‍ മത്സരം നടത്തുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ് ,
നമ്മള്‍ ഇനിയും പ്രതിമകളുടെ പ്രതി ബിംബം. ആവാതിരിക്കാന്‍ ശ്രമിക്കുക.

ഡും ഡും ...!!

തുണി നിര്‍മാണ കേന്ദ്രമായ തിരിപ്പൂരില്‍ നിന്നോ ,സേലത്തിനടുത്തുള്ള ഈരോഡില്‍ നിന്നോ വസ്ത്രങ്ങള്‍ വളരെ വില കുറഞ്ഞു കിട്ടും

എന്ഡോ സള്ഫാന്: ഇതിനു തീ കൊടുക്കുക ഇത് ആളിപടരട്ടെ ....!!


എന്‍റെ നാടങ്ങനെയാണ്‌... കരിമ്പനയും ,തെങ്ങും ,നെല്‍വയലുകളും,
തോടും ,പാടവും , കുളവും ,പുഴകളും കുന്നുകളും ,നിറഞ്ഞ സുന്ദരനാട് .
കൃഷിയിടങ്ങള്‍ ചുരുങ്ങുബോഴും ഞങ്ങള്‍ പാലക്കാട്ടുകാര്‍ നെല്‍ ക്രഷിക്ക് നല്ല പ്രാധാന്യം നല്‍കിയിരുന്നു.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ ..ചെറുമീനുകളും, തവളകളും അട്ടകളും ഞണ്ടും നീര്‍ക്കോലിയും മറ്റും
ധാരാളം ഉണ്ടായിരുന്നു.ഇന്ന് ഇവര്‍ ഇല്ല ..!
എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ആദ്യം ദുരന്തം നേരിട്ടത് ഇവരായിരുന്നു.
ഇവര്‍ക്ക് മതമോ ..? ജാതിയോ ..? സംഘ ടനകള് ...ഒന്നും ഇല്ലാത്തതുകാരണം ഇവര്‍ നാട് നീങ്ങിയത് ആരും അറിഞ്ഞില്ല ...!
ചൂണ്ടയിട്ടു മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന മണ്ണിര (ഞാഞ്ഞൂല്‍) തന്‍റെ ശരീരത്തിന്‍റെ പാതിയിലേറെ ഭാകം മനുഷ്യര്‍ മുറിചെടുക്കുമ്പോഴും, ഉള്ള ശരീരവുമായി പരിഭവമില്ലാതെ മണ്ണിലേക്ക് ആഴ്ന്നു പോകുന്ന മണ്ണിര...
മനുഷ്യ പറ്റില്ലാത്ത മനുഷ്യരെ ഇവരായിരുന്നോ കീടങ്ങള്‍ ....!ഇന്ന് മണ്ണിരയെ ഇല്ല...,
ഉള്ള മണ്ണിര ലാഭ കൊതി മൂത്ത മനുഷ്യര്‍ പാലിലും ഐസ് ക്രീമിലും കൊഴുപ്പ് കൂട്ടാന്‍ ഉപയോഗിക്കുന്നു.
മണ്ണിര മണ്ണിനെ ഫോസ്ഫറസും നൈട്രജനും ചേര്ത്ത് വളക്കൂറുള്ളതാക്കുന്നെന്നു.
പച്ചക്കറികള്‍ സുലഭമായി വളരുകയും ചെയ്തിരുന്നു.
മണ്ണിനെ അറിയാന് മണ്ണിര; വയലിനെ അറിയാന് നൊയ്ച്ചിങ്ങ എന്നൊരു ചെല്ലും നാട്ടിന്‍ പുറത്തുണ്ട്.
മണ്ണിനു അമ്ലത്തം നല്‍കിയിരുന്ന ഇത്തരം ജീവികളെ മാരകമായ വിഷം തെളിയിച്ചു കൊന്ന നമുക്ക് വിലപിക്കാന്‍ പോലും അവകാശമില്ല ..!നമ്മുടെ കൃഷിയിടങ്ങളില്‍ ഇത്തരം വിഷ പദാര്‍ഥങ്ങള്‍ തെളിക്കെണ്ടാതുണ്ടോ ...?
ചെറു ജീവികളുടെയും പ്രാണികളുടെയും ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ തലക്കല്‍ കത്തിവെച്ചു എന്ത് നാം നേടി ...?
ഒരു കൂട്ടം രോഗങ്ങള്‍ അല്ലാതെ ..എന്ഡോ സള്ഫാന് മൂലം മനുഷ്യരില്‍ കാണുന്ന.
ജനിതക വൈകല്യങ്ങള്‍ ആരും കേള്‍ക്കാത്ത പുതിയ പുതിയ രോഗങ്ങള്‍ ...
ജീവച്ഛവമായ എത്ര ജീവിതങ്ങള്‍ ...
എന്ഡോ സള്ഫാന് ഒരുപാട് ജീവനുകള്‍ അപഹരിച്ചു കൊണ്ട് പോകുമ്പോള്‍ ജനങ്ങളുടെ തൊലികട്ടി അറിയാന്‍ നുള്ളി നോവിക്കുകയാണ് ഭരണാതികാരികള്‍ .നമ്മുടെ പുഴകളും, തോടുകളും
വിഷമയമാക്കിയവര്‍ പൗരന്‍റെ ജീവിക്കാനുള്ള അവകാശതിനുമേല്‍ മൂക്ക് കയറിടുന്നത്‌ കാണാതിരുന്നു കൂടാ ...!!
യൂറോപ്പ് ആസ്ത്രേലിയ ന്യൂസിലാന്റ്ടു അനേകം ഏഷ്യന്‍ രാജ്യങ്ങള്‍ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ അടുത്തകാലത്ത് ആയി അമേരിക്കയും .എന്നിട്ടും എന്ത് കൊണ്ട് ഇന്ത്യ നിരോധിക്കാന്‍ തെയ്യാര്‍ ആകുന്നില്ല .ഇത് ഗൗരവ മായി കാണണം ...!
വര്‍ണ്ണ ശബളമായ ഒരു ലോകത്തെ പൊലിപ്പിച്ചു കാട്ടുന്ന ദ്രശ്യ ചാനലുകളും വൈകിയാണ് എങ്കിലും എന്ഡോ സള്ഫാന്‍ എതിരെ ..
പ്രതികരിക്കാന്‍ തുനിഞ്ഞതില്‍ സന്തോഷം ...!!ജീവിത സഹായഹ്നത്തിന്‍റെ വെള്ളക്കീര് അവര്‍ക്ക് മുബില്‍ വിടര്‍ന്നു നില്‍ക്കുമ്പോഴും അവര്‍ പ്രതീക്ഷയുടെ കിനാവ്‌ കാണാന്‍ ആഗ്രഹിക്കുന്നു.ഈ നിലവിളികളും കണ്ണ് നീരും കണ്ടില്ലാന്നു നടിക്കരുത്, നാം മനുഷ്യരാണ് മനുഷ്യ പറ്റു ഉണ്ടാകണം.മാരക കീട നാശിനി തെളിയിച്ചത് കൊണ്ട് ..
നാളുകള് ഏറെയായീ തീരാ ദുരിതം അനുഭവി ക്കുന്നവ രുടെ ..കണ്ണില്‍ നിന്നും കണ്ണ് നീരിനു പകരം ചോരയോലിക്കുമ്പോള്‍ നിസ്സംഗരായി ജീവിച്ചു പോകരുത് ...!!നാം ചിതറിയവരാന് അത് കൊണ്ടാണ് നമ്മുടെ ശബ്ദങ്ങള്‍ പ്രധിധ്വനി ഉണ്ടാക്കാതെ മരിച്ചു പോകുന്നത്.നമുക്ക് സത്യങ്ങള്‍ പറയാം ശബ്ദമില്ലാതവ്ര്‍ക്ക് വേണ്ടി ശബ്ദിക്കാം...!!
***


ഡും ...! ഡും ...!!


സഖാവ് മണ്ണിര വര്‍ഷങ്ങള്‍ക്ക് മുംബ് പാബ് കടിയേറ്റു മരിച്ച വ്യക്തിയോട് പറഞ്ഞത് ഇന്നും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല..! "എന്‍റെ, വര്‍ഗ്ഗത്തോട്‌ കളിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്ന് ....അതെ "നമുക്ക് ഈ കീടങ്ങളെ വെറുതെ വിടാം ...
ഇന്ത്യയിലെ ചില ഉദ്യോഗസ്ഥ രാഷ്ട്രീയ പ്രഭുക്കലാണ് യഥര്‍ത്ഥ കീടങ്ങള്‍ എന്ന് തിരിച്ചറിയുക ....!!

ഒരാശ്രയത്തിനായി....ആലംബനത്തിനായി....കുഞ്ഞിളം കണ്ണില്‍ പൂത്തിരി കത്തുന്നത് കാണാന്‍ അമ്മമാര്‍ക്ക് അല്ലാതെ ആര്‍ക്കു കഴിയും .കുഞ്ഞു കരയുമ്പോള്‍ അമ്മ മനസ്സ് കരയാറില്ലേ ....!കുഞ്ഞുങ്ങളുടെ മൗനതതിന്‍റെയും, നിലവിളികളുടെയും ഭാഷ അമ്മക്ക് മാത്രമല്ലേ അറിയൂ ...അച്ഛന്‍റെ കൈ പിടിച്ചു നടക്കാത്ത ഒരു ബാല്യം ഉണ്ടോ നമുക്ക് . പൊള്ളുന്ന വെയിലിലും എല്ല് കോച്ചുന്ന തണുപ്പിലും മാതാവിന്റെ മാറിടം സുരക്ഷിതമായിരുന്നില്ലേ ....?
സമകാലിക സമൂഹത്തില്‍ ഇനിയും അവസാനിക്കാത്ത തുടരുന്ന വാര്‍ത്തയായി വൃദ്ധ ജനങ്ങളുടെ ആരിലും നൊമ്പരപെടുത്തുന്ന കാഴ്ചകളും വര്‍ത്തമാനവും നമ്മെ .,അസ്വസ്തരാക്കുന്നില്ലേ..അമ്മമാരുടെ വ്യഥയും, വ്യാധിയും മനസ്സിലാക്കി കരസ്പര്‍ശവും,സ്നേഹലാളനകളും നല്‍കേണ്ട മക്കള്‍ ..ആട്ടും തുപ്പും ,തൊഴിയും നല്‍കുന്ന കാഴ്ച്ച ...!
സംസ്ക്രതിയേ ധിക്കരിച്ചും , സംസ്ക്കാരത്തെ നിഗ്രഹിച്ചുമുള്ള ജീവിതത്തില്‍ അമ്മയുടെ വില 'വട്ട പൂജ്യം' . വിവാഹം ഉള്‍പെടുന്ന ചടങ്ങുകള്‍ക്കും ,മറ്റു ആഘോഷങ്ങള്‍ക്കും.ചില അമ്മാരെങ്കിലും മാറ്റി നിര്ത്ത പെടുന്നു. ഇങ്ങനെയുള്ള നിമിഷങ്ങളില്‍ അമ്മമാരുടെ നിസ്വാര്‍ത്ഥ ഹ്രദയം ഉരുകിഒലിക്കുന്നുണ്ടാകില്ലേ....?
കൂട്ടു കുടുംബ സംവിധാനം നാമവശേഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില് സ്വന്തം മാതാ പിതാക്കളും അധിക പറ്റോ ...?
സാംസ്ക്കാരിക ശൂന്യതയുടെ ആധുനിക പരിസരത്തില്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ലിനെ സത്യമാക്കി ഇവിടെയും അമ്മ തോറ്റു പോകുന്നു.
തോല്‍പ്പിക്കുന്നവരോ....പ്രതീക്ഷയും സ്വപ്നവുമായ സ്വന്തം മക്കള്‍...
കോഴിക്കൂടും ആട്ടിന്‍ കൂടും പൊളിച്ച് കോഴിയെയും ആടിനെയും കൊണ്ടുപോകുന്ന കുറുക്കന്മാരുടെ കാലം അല്ല ഇന്ന് ...ഇന്നും കോഴിയും ആടും വളരെ കുറവാണ് ..
ഇന്ന് ഇത്തരം കൂടുകളില്‍ പ്രായം ചെന്ന മനുഷ്യ ജന്മങ്ങളെ കണ്ടാല്‍ അത്ഭുത പെടേണ്ട ....അത്തരം വാര്‍ത്തകളാണ് ഇന്നത്തെ ചുറ്റു പാടില്‍ നിന്നും കേള്‍ക്കുന്നത്.
കിറുക്കന്‍ മാരായ മക്കളാണ് ഇത് ചെയ്യുന്നത്. മക്കളാണത്രെ മക്കള്‍ ...!!
ഭക്ഷണവും, വസ്ത്രവും, സ്നേഹവും നല്‍കാതെ രോഗികളായി മാറിയ മാതാപിതാക്കള്‍ക്ക് മുബില്‍ കാഴ്ചക്കാരായി മക്കള്‍ മാറാന്‍ മാത്രം ഇവര്‍ കുഞ്ഞു നാളില്‍ കുടിച്ച മുലപാലില്‍...എന്‍ഡോ സള്‍ഫാന്‍ കലര്‍ന്നിരുന്നോ ...? എന്‍ഡോ സല്ഫാനെക്കാളും. വിഷമുള്ള മനസ്സല്ലേ ഈ ക്രൂരത കാണിക്കുന്നവര്‍ക്ക്.
രോഗികളായ മാതാപിതാക്കള്‍ ...പായയില്‍ മൂത്രമൊഴിച്ചതിന്‍റെ പേരിലും മറ്റും പുരയില്‍ നിന്നും പുറത്താക്കി ആടുമാടുകളുടെ .തൊഴുത്തില്‍കിടത്തുബോഴും
മനസ്സില്‍ നൊമ്പരങ്ങളുടെ കടലിരമ്പുബോഴും, പ്രതീക്ഷയോടെ മക്കളുടെ സ്നേഹം പ്രതീക്ഷിച്ചു ആ അമ്മ ഹ്രദയം നേര്ച്ചയോടെ കാത്തിരിക്കുനുണ്ടാകും...!
ചില വീടുകളില്‍ കാലം രോഗികളാകി മാറ്റിയ മാതാപിതാക്കളുടെ മലവും , മൂത്രവും എല്ലാം എടുക്കുന്നത് നേഴ്‌സുമാരാണ്.ഇവിടെ ഹോം നേഴ്‌സ് എന്ന പ്രസ്ഥാനം അത്രെയേറെ വളര്‍ന്നിരിക്കുന്നു നമ്മുടെ ഗ്രാമങ്ങളില്‍ പോലും കൂണ് പോലെ ആധുനിക സജ്ജീകരണങ്ങള്‍ ചെയ്ത വൃദ്ധ സദനങ്ങള്‍....
വീടും ,സമൂഹവും പുറം തള്ളുന്നവരെ സഹായിക്കാന്‍ സാമൂഹിക സന്നദ്ധ സംഘടനകള് ഒത്തിരി യുള്ള കാലം .....പക്ഷെ സ്വന്തം മക്കള്‍ കാഴ്ചക്കാര്‍ ...!!
ഇവിടെ സ്നേഹമുണ്ടോ ...? നന്മയുണ്ടോ ...?ഡും ഡും ..!!


മാതാപിതാക്കളെ പരിപാലിക്കാന്‍ തയ്യാറാകാത്ത മക്കളേ....നിര്‍ബന്ധിത . 'തോട്ടിപണി' യെടുപ്പിക്കണം അങ്ങനെയെങ്കിലും ആ കുട്ടികാലം ഓര്മ വന്നാലോ ........? ഇതിനു വേണ്ടിയുള്ള നിയമ നിര്‍മ്മാണം നടത്താന്‍ അധികാരികള്‍ ശ്രമിക്കട്ടെ ...!!

പുരുഷ പീഡനം: സ്ത്രീകളേ പേടിച്ച് ജനമിത്രം ...!

സ്ത്രീകളാല്‍ പീഡിപ്പിക്കപ്പെടുന്ന യുവാക്കളടക്കമുള്ളവര്‍ക്ക് പുതിയ കൂട്ടായ്മ ..! ജനമിത്രം ജനകീയ
നീതിവേദി എന്ന പേരില്‍ പ്രവര്‍ത്തനം ആരഭിച്ചുമാസങ്ങളായി . ജന മിത്രം പ്രവര്‍ത്തകരുടെ കോഴിക്കോട്
കൂട്ടായ കഴിഞ്ഞ ദിവസം ചില ചാനലുകള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്‍റെ ഓര്‍മകളുടെ ശേഖരത്തിന്‍റെചുവപ്പ് നാട താനേ അഴിഞ്ഞു .ഒരു നിയമ പരി രക്ഷയും സാമൂഹിക പിന്തുണയും ഇല്ലാതിരുന്ന കാലത്തുംപുരുഷന്മാരെ മുട്ട് കുത്തിക്കുന്ന വനിതകള്‍ ഉണ്ടായിരുന്നു നാട്ടിന്‍ പുറത്ത്‌. അതില്‍ ഒരാളാണ് ജമീലാത്ത ,ജമീലാത്തെയെ പോക്കര്‍ മൂന്ന് മൊഴിയും ചൊല്ലി ...!!
മൂന്നല്ല.. മുന്നൂര്‍ മൊഴി ചൊല്ലിയാലുംഞാന്‍ പോക്കരെ വിട്ടു പോകില്ലന്നു ജമീലാത്ത ഉറക്കെ പറയുന്നുണ്ട്.
ജമീലാത്തയെ ജമീലാത്തയുടെ വീട്ടിലേക്കു അയക്കുന്നതിനു വേണ്ടി ജമീലാത്ത മുന്നിലും പോക്കര്‍ പിന്നിലും
നടക്കുന്ന ഈ യാത്രയില്‍ കാഴച്ചക്കാര്‍ ഏറെയാണ്‌. ജമീലത്തെ യെ ബസ്‌ കയറ്റി വിടുന്ന രണ്ടാമത്തെ രംഗം
ആരിലും ചിരി പടര്‍ത്തും .ജമീലത്തയെ പോക്കര്‍ ബസിന്‍റെ മുന്നിലെ ഡോറിലൂടെ കയറ്റി വിട്ടാല്‍ ബസിന്‍റെ
പിന്നിലൂടെയുള്ള ഡോറിലൂടെ ഇറങ്ങും . ബസിന്‍റെ പിന്നിലൂടെയുള്ള ഡോറിലൂടെ കയറ്റി വിട്ടാല്‍ ബസിന്‍റെ
മുന്നിലൂടെയുള്ള ഡോറിലൂടെ ഇറങ്ങും .കാണുന്നവര്‍ക്ക് ഇത് ഒരു രസമാണല്ലോ...?
ഈ രസം ശകാരങ്ങള്‍ക്കും, മര്‍ദനങ്ങള്‍ക്കുമിടയില്‍ കുറെ സമയം നീണ്ടു നിന്നു. ജമീലാത്ത ഉടുമുണ്ട്പൊക്കി
തെറി പറയാന്‍ തുടങ്ങിയപ്പോള്‍.... പോക്കര്‍ തോറ്റതായി കണ്ടു നിന്ന ജനം പ്രഖ്യാപിച്ചു...!
മദ്യപാനിയായ പോക്കറിന്‍റെ വിഷയം പള്ളിയോ ..,നാട്ടു പ്രമാണിമാരോ ഏറ്റു എടുക്കാത്തതുകാരണം .
മൊഴി ചൊല്ലി വര്‍ഷങ്ങള്‍ ശേഷവും അവര്‍ ഇന്നും സുഖമായി ജീവിക്കുന്നു, ഇന്ന് പോക്കര്‍ മദ്ധ്യം കുടിക്കില്ല..!! ഭാര്യയെ തൊഴിക്കില്ല ...!!ഇതിനു കാരണം കോടതിയോ സ്ത്രീ പക്ഷ നിയമങ്ങളോ അല്ല ....
ജമീല താത്തയുടെ നിശ്ചയ ദാര്ഡ്യം ഒന്ന് മാത്രമാണ് ...!

സ്ത്രീകള്‍ക്കിടയില്‍ ക്രിമിനല്‍ സ്വഭാവവും, തട്ടിപ്പും, വഞ്ചനയുമൊക്കെ ചില പുരുഷന്‍മാരെപ്പോലെ വളര്‍ന്നുവരികയാണെന്നും ഗാര്‍ഹിക പീഡനത്തില്‍ സ്ത്രീക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും സംരംക്ഷണം വേണമെന്നും ജനമിത്രം പ്രവര്‍ത്തകര്‍ ആവശ്യപെട്ടു. സ്ത്രീകളുടെ പീഡനം അനുഭവിക്കുന്നവര്‍ക്ക് ആരും സഹായത്തിനില്ലെന്നും പോലീസും, കോടതിയുമൊക്കെ സ്ത്രീകളുടെ വാദം മാത്രമാണ് നടക്കുന്നതെന്നും കൂട്ടായ്മയില്‍ ചിലര്‍ തുറന്നു പറഞ്ഞു , ഈ കാരണങ്ങള്‍ കൊണ്ടാണ് ജന മിത്രം ഇന്ന കൂട്ടായ്മ രൂപികരിക്കാന്‍ ഇടയായത് എന്ന് ജന മിത്രം നേതാക്കളുടെ ഭാഷ്യം ..! കൊഴോക്കോട് ഒരുമിച്ചു കൂടിയ ജനമിത്രം പ്രവര്‍ത്തകര്‍ അവരുടെ ദുഃഖം പറയാന്‍ മറന്നില്ല ...!കാമുകന്‍റെ കൂടെ കഴിയുന്ന
ഭാര്യക്ക് ഞാന്‍ എന്തിനു ചെലവ് കൊടുക്കണം എന്ന് പറഞ്ഞു കോടതിയെ പഴിക്കുകയാണ് ഒരാള്‍ ..
കാമുകന്‍റെ കൂടെ താമസിക്കുന്ന ഭാര്യക്കും കാമുകന്‍റെ കുട്ടിക്കും രണ്ടായിരം രൂപ ചെലവ് കൊടുക്കാന്‍
കോടതി കല്‍പ്പിച്ചത് എന്ന് ഒരു വൃദ്ധന്‍ ...!!

കോടതി വിധികളുടെ ആനുകൂല്യം മുതലെടുത്ത്‌ ചില സ്ത്രീകള്‍
'സ്ത്രീ പീഡനം' എന്ന ഉമ്മാക്കി കാണിച്ചു വിരട്ടാര്‍ ഉണ്ട് എന്ന കാര്യം സത്യമാണ് എന്തുകൊണ്ട് അക്കാര്യം
'വിക്കിലീക്സ്' പുറത്ത്‌ വിട്ടില്ല എന്നൊന്നും എന്നോട് ചോതിക്കരുത്.

ചില കോടതി വിധികള്‍ കോമഡി പടം കണ്ട സുഖം തരും.പുരുഷ പീഡനം ആയാലും ,സ്ത്രീ പീഡനം ആയാലും, ഇവര്‍ക്കിടയില്‍ യാതന അനുഭവിക്കുന്നത് കുട്ടികളാണ് എന്ന കാര്യം അവര്‍ മറക്കുന്നു. കൂതറകള്‍ വാഴുന്ന കോടതിയിലേക്ക് കുട്ടികളേ എത്തിക്കേണ്ടാതുണ്ടോ...?എന്ന് മാതാ പിതാക്കള്‍ രണ്ടു വെട്ടം ചിന്തിക്കട്ടെ ...!! അലഹബാദ് കോടതി ബാബരി മസ്ജിദ് നില നിന്ന സ്ഥലം മൂന്ന് കഷണം ആക്കാന്‍ തീരുമാനിച്ചത് . ഇതാണ് ഈ സിവില്‍ കേസില്‍ 60 കൊല്ലം കൊണ്ട് എത്തിച്ചേര്‍ന്ന തീര്‍പ്പ് ...!! ഇത്തരം രീതിയില്‍ വീതം വെക്കുന്നതിന്‍റെ ഭാഗമാവാന്‍ കുട്ടികളെ എറിഞ്ഞു കൊടുക്കരുത് .! ഇന്നലെ സുഹ്രത്ത്,ആഷിഫ്‌ പറഞ്ഞു അവന്‍റെ നാട്ടില്‍ അയല്‍വാസികള്‍ തമ്മില്‍ പുരയിടത്തിന്‍റെ അതിരുകള്‍ക്ക്
വേണ്ടി തര്‍ക്കം ഉണ്ടായന്നും രണ്ടു അധിരുകള്‍ക്കിടയില്‍ ഒരു കിണര്‍ ഉണ്ട് . നാട്ടുകാര്‍ മുന്‍ കയ്യടുത്തു കിണര്‍ രണ്ടു വീട്ടുകാര്‍ക്കുമായി വീതിച്ചു കൊടുത്തു .....!!ഒരു വീട്ടുകാര്‍ പാതി കിണര്‍ കുടിവെള്ളത്തിനും മറ്റേ വീട്ടുകാര്‍ പാതി കിണര്‍ കക്കൂസ് ടാങ്കും പണിയാനത്രേ ഉദ്ദേശിക്കുന്നത് ....!!!


നമുക്ക് വേണ്ടത് സ്ഥായിയ പരിഹാരമാണ് സ്ത്രീക്കും പുരുഷനും തുല്യ നീതി കൈവരേണ്ടതുണ്ട്.ഒന്നുകില്‍ അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത് .അല്ലങ്കില്‍ അമ്മ കൊമ്പത്ത് അച്ഛന്‍ വരമ്പത്ത് ഈ നിലപാട് തിരുത്തേണ്ടതുണ്ട്. ഇത് കേവലം സ്ത്രീയുടെയോ പുരുഷന്‍റെയോ വിഷയമല്ല ..! കുടുംബത്തിന്‍റെ ,സമൂഹത്തിന്‍റെ പ്രശനമാണ് ..!


ഡും ഡും ...!

പുരുഷന്‍മാരെ പീഡിപ്പിക്കുന്ന സ്ത്രീകളോട് ഒരു കാര്യം പറയട്ടെ ...! ജന മൈത്രി പോലീസ് കാരന്മാര്‍ക്കിടയിലും ജനമിത്രത്തിന്‍റെ ആളുകള്‍ ഉണ്ടാകും അതുകൊണ്ട് സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ...!!!
സ്വകാര്യം : സിംബാബ്വെയില് സ്ത്രീകള് പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്നത് കൂടി വരുന്നത്രേ (വാര്‍ത്ത )
എന്നാണാവോ ഈ നല്ല കാലം കേരളത്തില്‍ വരാന്‍ പോകുന്നത്. :)

വിദ്യാഭ്യാസ പരിഷ്കരണം: വിദ്യാധനവും കള്ളനാണയങ്ങളും.


വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റത്തിന് വേണ്ടി നിയോഗിച്ച ലിഡ ജേക്കബ് കമ്മീഷന്
സംസഥാന സ൪ക്കാരിന് മുബില്‍ സമ൪പ്പിച്ച നി൪ദ്ദേശങ്ങള്‍ ‍ വിദ്യാഭ്യാസ മേഖലയെ പ്രതീക്ഷയോടെയും,
ആശങ്കയോടെയും, വീക്ഷിക്കുന്നവ൪ വിലയിരുത്തേണ്ടതുണ്ട്. ദേശിയ പാഠ്യപദ്ധതിക്ക് അനുസൃതമായി
സംസ്ഥാന പാഠ്യപദ്ധതി തെയ്യാറാക്കുക, ഇപ്പോള്‍ അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്ക്ക് സ൪ക്കാ൪
നിബദ്ധനകള്‍ ഉള്പ്പെടുത്തികൊണ്ട് അംഗീകാരം നല്കുക..! വിദ്യാലയ പ്രവേശനത്തിന് വേണ്ടി
രക്ഷിതാക്കളില്‍ നിന്ന് തലവരിപ്പണമോ..? ,സംഭാവനെയോ,പിരിക്കാ൯ പാടില്ലന്നും കമ്മീഷ൯ പറയുന്നു.
സ്വാകാര്യ വിദ്യാഭ്യാസ ലോപിയെ തകര്‍ക്കുന്ന തരത്തില്‍ ‍ ഉള്ള നിര്‍ദ്ദേശങ്ങളാണു‍ കമ്മീഷന്‍
സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുള്ളത് ഇനി കാണേണ്ടത് സ്വകാര്യലോപി ഉയര്‍ത്തുന്ന വെല്ലു വിളി
മറികടന്ന് കമ്മീഷന്‍ ‍ ശുപാര്‍ശകള്‍ ‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമോ...?എന്നതാണ്.
"വിദ്യാധനം സ൪വ്വധനാല്‍ പ്രധാനം" കേരളത്തിലേ ഏറിയ വിദ്യാലയങ്ങളിലേ ചുമരുകളിലും
ബ്ലാക്ക് ബോര്‍ഡുകളിലും വിദ്യാര്ഥികളുടെ മനസ്സിലും .എഴുതാതയും
പതിഞ്ഞ സന്ദേശം ഫ്ലക്സ് ബോര്‍ഡുകളീല്‍ വര്‍‍ണാഭമായി എഴുതിവെച്ച സ്വകാര്യ
അണ്ണ്‍ എയ്ഡഡ് ,എയ്ഡഡ് വിദ്യാലയങ്ങള്‍ ‍ വിദ്യാര്‍തികളുടെ സ്ക്കൂള്‍‍ പ്രവേശനത്തിനും,
അധ്യാപക നിയമനത്തിനും ലക്ഷങ്ങളാണ് മാനേജ്മെന്റ്കള്‍ കോഴവാങ്ങുന്നത്.
കോഴ വാങ്ങി നിയമിക്കപെട്ട അധ്യാപകര്‍ക്ക് ശബളം കൊടുക്കുന്നത് പൊതു ഖജനാവില്‍ നിന്നും.
വിദ്യ നുകരാനും ,പകരാനും സ൪വ്വദനവും നല്‍കേണ്ട അവസ്ഥ നമ്മുടെ വിദ്യാഭ്യാസ
മേഖലയുടെ ജീ൪ണ്ണതയാണ് കാണിക്കുന്നത്.
ഇനിയും ജനിച്ചിട്ടില്ലാത്ത കുട്ടിക്ക് മതാവിന്‍റെ ഗര്‍‍ഭ പാത്രത്തില്‍ ‍ വെച്ചു തന്നെ വിദ്യാഭ്യാസം
നല്‍കുവാനും അതിനു വേണ്ട ആഹാരവും ധൈര്യവും നല്‍കാന്‍ സ്വകാര്യ വിദ്യാലയങ്ങള്‍‍
തെയ്യാറാണ്, എല്‍ ‍. കെജി യില്‍ അഡ്മിഷന്‍ ‍ നേടാന്‍ മുപ്പതിനായിരം ,മുതല്‍ രണ്ട് ലക്ഷം രൂപ
വരെയാണ് കോഴ വാങ്ങുന്നത് , സംഭാവന എന്ന അലങ്കാര പേരില്‍ ‍ ആണ് ഈ കൃത്യം നടക്കുന്നത്
ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് മെച്ചപെട്ട വിദ്യാഭ്യാസം നിശേദിക്കുന്ന അവസ്ഥ വിദ്യാഭ്യാസ
മേഖല നേരിടുന്ന വെല്ലു വിളിയാണ്,വിദ്യാഭ്യാസ കച്ചവട വല്ക്കരിക്കപെടുന്നതിന്റെ ഭാഗമായി
വിദ്യാധനം പാവപ്പെട്ട കുട്ടികള്ക്ക് ലഭിക്കാതെ പോകുന്നു. നമ്മുടെ സംസ്ക്കാരവും പൈതൃകവും
സംരക്ഷിക്കാന്.. എല്ലാ വിഭാകം ജനങ്ങള്ക്കും .വിദ്യാഭ്യാസം നേടാന്‍ സാഹചര്യം ഒരുക്കണം.
കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇക്കണക്കിന് മുന്നോട്ട് പൊയാല്‍ ഇനി സമൂഹത്തില് നിന്നും,
ഒന്നും പ്രതീക്ഷിക്കാനില്ല...നെറി കെട്ട സംസ്ക്കാരത്തിന്റെ വൃത്തികെട്ട വക്താക്കളായി ,
വരും തലമുറ മാറും..പാഠ്യ പദ്ധതിയോടപ്പം പാഠ്യതര പ്രവര്‍ത്തനങ്ങളും കുറ്റമറ്റതാകണം.
കലാ കായിക വേദികളില്‍ ‍ പണമില്ലാത്തതിന്റെ പേരില്‍ മാത്രം പങ്കെടുക്കാന് കഴിയാത്തവരേയും,
കിടപ്പാടം പോലും നഷ്ടപ്പെടുത്തി കലാ കായിക മേളകളില്‍ കഴിവ് പ്രകടിപ്പിക്കുന്നവരേയും,
സഹായിക്കാന്‍ സര്‍ക്കാര്‍ ‍ മുന്നോട്ട് വരണം. ഹൈസ്ക്കൂള്‍ തലം വരേയുള്ള സൗജന്യ വിദ്യാഭ്യാസത്തോടപ്പം ,
കലാ കായിക വിഷയങ്ങളില്‍ ‍ അഭിരുചി പ്രകടിപ്പിക്കുന്ന കുട്ടികളെ സഹായിക്കാനും,
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ‍ നല്കുവാനും ,പുതിയ സംവിധാനങ്ങള്‍ ‍ ഏര്‍പ്പെടുത്തണം.
യുവജനോത്സവ വേദികളില്‍ ‍ ഐശ്വര്യയെ പോലുള്ള കുട്ടികളൂടെ കണ്ണുനീര്‍ ഇനിയും പൊഴിയാതിരിക്കട്ടെ...
ധനികരും ദരിദ്രരും തമ്മില്‍ ഉള്ള അന്തരം വര്‍‍ദ്ധിക്കുന്ന സാമൂഹിക ചുറ്റുപാടില്‍ ‍ ഇതിന്‍റെ
ദുരിത ഫലം വിദ്യാര്‍ഥികളെ വൃണപ്പെടുത്താതിരിക്കാന്‍ ‍ വിദ്യാഭ്യാസ വകുപ്പ് ക്രിയാത്മകമായി ഇടപ്പെടണം.
ലിഡ ജേക്കബ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങളില്‍ ‍ ഒന്നാണ് അധ്യാപന നിയമനത്തിന് മുംബ് അധ്യാപകര്‍ പരീക്ഷയെ
അഭിമുഖീക്കരിക്കണം എന്ന വിവാദ നിര്‍ദ്ദേശം, അധ്യാപക സംഘടനകള്‍‍ ഭിന്നമായ അഭിപ്രായമാണ്
ഈ വിഷയത്തില്‍ ‍ പ്രതികരിച്ചത്. അധ്യാപകര്‍ ‍ നിരന്തരം പരീക്ഷകള്‍ക്ക് വിധേയരായാണ്
അധ്യപനത്തിന് പ്രാപ്ത്തരാകുന്നത്. അധ്യാപന നിയമനത്തിന്മുംബ് ഉള്ള ഒരു എഴുത്ത് പരീക്ഷയിലൂടെ
അധ്യാപകന്‍റെ എല്ലാ നൈപുണ്യവും തിരിച്ചറിയാന്‍ കഴിയില്ല എന്നാണ് ഒരു വിഭാഗം വാദം .
അധ്യാപകര്‍ പരീക്ഷയെ ഭയക്കുന്നില്ല എന്നും, വികലമായ പാഠ്യപദ്ധതി തയ്യാറാക്കി
വിദ്യാഭ്യാസ നിലവാര തകര്‍ച്ചക്ക് കാരണമായവര്‍ ഇത്തരത്തില്‍ പരീക്ഷ നടത്താന്‍ മുതിരുന്നതിനെ
അവര്‍ ചോദ്യം ചെയ്യുന്നു, ഒരുകാര്യം പറയാതെ വയ്യ, ടി.ടി.സി, ബി.എഡ്, പോലുള്ള
ബിരുദങ്ങളില്‍ ‍ അധ്യാപക വിദ്യാര്‍ഥികളെ പ്രവേശനത്തിന് വെക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം
നല്‍കുകയാണ് ആദ്യം വെണ്ടത് , ഉയര്ന്ന മാര്ക്ക് അടിസ്ഥാനത്തില്‍ ‍ ആയിരിക്കണം പ്രവേശനം,
സംവരണം ഇവിടെ അഭികാമ്യമല്ല...! വിവിധ കഴിവുകള്‍ പരീക്ഷിക്കുന്നതിലും തെറ്റില്ല...!
തുടക്കം നന്നാവട്ടെ ...! അല്ലാതെ അധ്യാപന നിയമനത്തിന് മുംബായി ഒരുപരീക്ഷ അധ്യാപകരെ
അവഹേളിക്കുന്നതിന് തുല്ല്യമാണ് കോഴിയാണോ, മുട്ടയാണോ ആദ്യം ഉണ്ടായത്
എന്ന തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് അപ്പുറം പരിഹാസമായ പരീക്ഷയായി മാത്രമെ ഇതിനെ കാണാന് പറ്റു...
മനുഷ്യ ചരിത്രത്തില്‍ ന്യൂതന വെളിച്ചം വിതറികൊണ്ട് ആവിര്‍ഭവിച്ച മതങ്ങളും,
വിദ്യാഭ്യാസത്തിന് അതിയായ പ്രധാന്യം നല്‍കി. പക്ഷെ, ഇന്ന് കേരളത്തില്‍ നടക്കുന്ന
വിദ്യാഭ്യാസ കച്ചവടത്തിന് പിന്നില്‍ മത സംഘടനകളൂടെ ലേബലില്‍ അഴിമതിക്കാരും,
ബിനാമികളും, ആണ്. മത സംഘടനകളൂടെ പ്രായോഗിക വക്താക്കള്‍ വിദ്യാഭ്യസ മേഖല
കൈകാര്യം ചെയ്യുബോള്‍ ഗുണ ദോശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട് ,
ഒറ്റക്കാര്യം മാത്രം പറയാം സര്‍ക്കാര്‍ ‍ ചിലവില്‍ അസഹിഷ്ണുത വളര്‍ന്ന് കൂടാ...
പുതിയ കാലത്തെ കാഴ്ച്കള്‍ കാണാന്‍ പഠിതാക്കള്‍‍ക്ക് കഴിയുന്നുണ്ട്. പിയാഷെ, വിഗോസ്ക്കി, ബ്രൂണര്‍, ഗാന്ധിജി എന്നീ വിദ്യാഭ്യാസ വീക്ഷകരുടെ വാദം ഇന്നത്തെ പാഠ്യപദ്ധതിയില്‍‍
ഉള്‍പ്പെടുത്തിയിട്ടുണ്ട് , അതുകൊണ്ട് മാത്രമായില്ല ..! നിലവിലെ പ്രാധാന പ്രശനം പാഠ്യ പദ്ധതിയോ ,പഠിതാവോ , അധ്യാപകരോ അല്ല ഇവര്‍ക്ക് ചൂറ്റുമുള്ള പ്രകടമായ നിഴലുകളാണ് ,ഡും ഡും ...!

കേരളത്തില്‍ ഏറെ ച൪ച്ച ചെയ്യപ്പെട്ട ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ നി൪ദ്ദേശമായിരുന്നു. ആണ്‍കുട്ടികളേയും, പെണ്‍കു ട്ടികളേയും ഇടകല൪ത്തി ഇരുത്തി പഠിപ്പിക്കുക എന്നുള്ളത് ....!
ദരിദ്ര,ധനിക വിദ്യാ൪ത്തികളെ ഇട കല൪ത്തി പഠിപ്പിക്കാനുള്ള സാഹചര്യം ഒരുക്കാ൯ നി൪ദ്ദേശിക്കാന്‍ ഇവിടെ ആരും ഇല്ലേ....???