
കുഞ്ഞിളം കണ്ണില്‍ പൂത്തിരി കത്തുന്നത് കാണാന്‍ അമ്മമാര്‍ക്ക് അല്ലാതെ ആര്‍ക്കു കഴിയും .കുഞ്ഞു കരയുമ്പോള്‍ അമ്മ മനസ്സ് കരയാറില്ലേ ....!കുഞ്ഞുങ്ങളുടെ മൗനതതിന്‍റെയും, നിലവിളികളുടെയും ഭാഷ അമ്മക്ക് മാത്രമല്ലേ അറിയൂ ...അച്ഛന്‍റെ കൈ പിടിച്ചു നടക്കാത്ത ഒരു ബാല്യം ഉണ്ടോ നമുക്ക് . പൊള്ളുന്ന വെയിലിലും എല്ല് കോച്ചുന്ന തണുപ്പിലും മാതാവിന്റെ മാറിടം സുരക്ഷിതമായിരുന്നില്ലേ ....?
സമകാലിക സമൂഹത്തില്‍ ഇനിയും അവസാനിക്കാത്ത തുടരുന്ന വാര്‍ത്തയായി വൃദ്ധ ജനങ്ങളുടെ ആരിലും നൊമ്പരപെടുത്തുന്ന കാഴ്ചകളും വര്‍ത്തമാനവും നമ്മെ .,അസ്വസ്തരാക്കുന്നില്ലേ..അമ്മമാരുടെ വ്യഥയും, വ്യാധിയും മനസ്സിലാക്കി കരസ്പര്‍ശവും,സ്നേഹലാളനകളും നല്‍കേണ്ട മക്കള്‍ ..ആട്ടും തുപ്പും ,തൊഴിയും നല്‍കുന്ന കാഴ്ച്ച ...!
സംസ്ക്രതിയേ ധിക്കരിച്ചും , സംസ്ക്കാരത്തെ നിഗ്രഹിച്ചുമുള്ള ജീവിതത്തില്‍ അമ്മയുടെ വില 'വട്ട പൂജ്യം' . വിവാഹം ഉള്‍പെടുന്ന ചടങ്ങുകള്‍ക്കും ,മറ്റു ആഘോഷങ്ങള്‍ക്കും.ചില അമ്മാരെങ്കിലും മാറ്റി നിര്ത്ത പെടുന്നു. ഇങ്ങനെയുള്ള നിമിഷങ്ങളില്‍ അമ്മമാരുടെ നിസ്വാര്‍ത്ഥ ഹ്രദയം ഉരുകിഒലിക്കുന്നുണ്ടാകില്ലേ....?
കൂട്ടു കുടുംബ സംവിധാനം നാമവശേഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില് സ്വന്തം മാതാ പിതാക്കളും അധിക പറ്റോ ...?
സാംസ്ക്കാരിക ശൂന്യതയുടെ ആധുനിക പരിസരത്തില്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ലിനെ സത്യമാക്കി ഇവിടെയും അമ്മ തോറ്റു പോകുന്നു.
തോല്‍പ്പിക്കുന്നവരോ....പ്രതീക്ഷയും സ്വപ്നവുമായ സ്വന്തം മക്കള്‍...
കോഴിക്കൂടും ആട്ടിന്‍ കൂടും പൊളിച്ച് കോഴിയെയും ആടിനെയും കൊണ്ടുപോകുന്ന കുറുക്കന്മാരുടെ കാലം അല്ല ഇന്ന് ...ഇന്നും കോഴിയും ആടും വളരെ കുറവാണ് ..
ഇന്ന് ഇത്തരം കൂടുകളില്‍ പ്രായം ചെന്ന മനുഷ്യ ജന്മങ്ങളെ കണ്ടാല്‍ അത്ഭുത പെടേണ്ട ....അത്തരം വാര്‍ത്തകളാണ് ഇന്നത്തെ ചുറ്റു പാടില്‍ നിന്നും കേള്‍ക്കുന്നത്.
കിറുക്കന്‍ മാരായ മക്കളാണ് ഇത് ചെയ്യുന്നത്. മക്കളാണത്രെ മക്കള്‍ ...!!
ഭക്ഷണവും, വസ്ത്രവും, സ്നേഹവും നല്‍കാതെ രോഗികളായി മാറിയ മാതാപിതാക്കള്‍ക്ക് മുബില്‍ കാഴ്ചക്കാരായി മക്കള്‍ മാറാന്‍ മാത്രം ഇവര്‍ കുഞ്ഞു നാളില്‍ കുടിച്ച മുലപാലില്‍...എന്‍ഡോ സള്‍ഫാന്‍ കലര്‍ന്നിരുന്നോ ...? എന്‍ഡോ സല്ഫാനെക്കാളും. വിഷമുള്ള മനസ്സല്ലേ ഈ ക്രൂരത കാണിക്കുന്നവര്‍ക്ക്.
രോഗികളായ മാതാപിതാക്കള്‍ ...പായയില്‍ മൂത്രമൊഴിച്ചതിന്‍റെ പേരിലും മറ്റും പുരയില്‍ നിന്നും പുറത്താക്കി ആടുമാടുകളുടെ .തൊഴുത്തില്‍കിടത്തുബോഴും
മനസ്സില്‍ നൊമ്പരങ്ങളുടെ കടലിരമ്പുബോഴും, പ്രതീക്ഷയോടെ മക്കളുടെ സ്നേഹം പ്രതീക്ഷിച്ചു ആ അമ്മ ഹ്രദയം നേര്ച്ചയോടെ കാത്തിരിക്കുനുണ്ടാകും...!
ചില വീടുകളില്‍ കാലം രോഗികളാകി മാറ്റിയ മാതാപിതാക്കളുടെ മലവും , മൂത്രവും എല്ലാം എടുക്കുന്നത് നേഴ്‌സുമാരാണ്.ഇവിടെ ഹോം നേഴ്‌സ് എന്ന പ്രസ്ഥാനം അത്രെയേറെ വളര്‍ന്നിരിക്കുന്നു നമ്മുടെ ഗ്രാമങ്ങളില്‍ പോലും കൂണ് പോലെ ആധുനിക സജ്ജീകരണങ്ങള്‍ ചെയ്ത വൃദ്ധ സദനങ്ങള്‍....
വീടും ,സമൂഹവും പുറം തള്ളുന്നവരെ സഹായിക്കാന്‍ സാമൂഹിക സന്നദ്ധ സംഘടനകള് ഒത്തിരി യുള്ള കാലം .....പക്ഷെ സ്വന്തം മക്കള്‍ കാഴ്ചക്കാര്‍ ...!!
ഇവിടെ സ്നേഹമുണ്ടോ ...? നന്മയുണ്ടോ ...?
ഡും ഡും ..!!
മാതാപിതാക്കളെ പരിപാലിക്കാന്‍ തയ്യാറാകാത്ത മക്കളേ....നിര്‍ബന്ധിത . 'തോട്ടിപണി' യെടുപ്പിക്കണം അങ്ങനെയെങ്കിലും ആ കുട്ടികാലം ഓര്മ വന്നാലോ ........? ഇതിനു വേണ്ടിയുള്ള നിയമ നിര്‍മ്മാണം നടത്താന്‍ അധികാരികള്‍ ശ്രമിക്കട്ടെ ...!!
No comments:
Post a Comment