Monday, September 26, 2011

വേല ചെയ്യുവാന്‍ രണ്ടു കൈകളുണ്ട്., വിശപ്പകറ്റാന്‍ ഒരു "വാ" മാത്രം.


രണ്ടായിരത്തി നാലില്‍ ഗവണ്‍മെന്‍റ് ജനത ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ്‌ ടു വിന് പഠിക്കുന്ന സമയത്ത് വിവിധ തരം ചര്‍ച്ചകള്‍ കൊണ്ട്.സജീവമായിരുന്നു ക്ലാസ് റൂം . മഹിള കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകയും . പഞ്ചായത്ത് മെമ്പറും ആയ  അദ്ധ്യാപികയാണ് ചര്‍ച്ചയ്ക്ക നേതൃത്വം .കൊടുക്കുന്നത്. ദിവസ വേതനത്തിനാണ് എന്‍റെ പ്രിയപെട്ട  അദ്ധ്യാപിക സ്ക്കൂളില്‍ ജോലി ചെയ്യുന്നത്. ഉച്ച ഭക്ഷണം കഴിച്ച ആലസ്യത്തില്‍  വിദ്ധ്യാര്‍ത്തികള്‍ ഇരിക്കുമ്പോഴാണ് ടീച്ചര്‍ കടന്നു വരിക രസകരമായ ക്ലാസ്. ശേഷം ഏതെങ്കിലും വിഷയത്തെ കുറിച്ച് ചര്‍ച്ച ..! പൂര പറമ്പിലേക്ക് കാളയെ എഴുന്നെള്ളിക്കുന്ന ആവേശത്തോടെ ചര്‍ച്ച തുടങ്ങും . അന്നത്തെ ഒരു ചര്‍ച്ചയുടെ ഓര്‍മ്മകള്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ ജനസംഖ്യ  നിയന്ത്രണവുമായി ബന്ധപെട്ട സംഭവ വികാസമാണ് . 
   
           അന്ന് ഞങ്ങള്‍ ആവേശത്തോടെ സജീവമായി ചര്‍ച്ച ചെയ്തതാണ് "ജനസംഖ്യ നിയന്ത്രണവും തൊഴില്‍ ഇല്ലായ്മയും " അദ്ധ്യാപിക ചര്‍ച്ചയുടെ ആമുഖത്തില്‍ വിഷയത്തെ കുറിച്ച് അല്‍പം സംസാരിച്ചു പിന്നെ ചര്‍ച്ച തുടങ്ങി , ജനസംഖ്യ നിയന്ത്രണം അനിവാരിമാണ് എന്ന് ഒരു വിഭാഗം കുട്ടികള്‍ കാര്യ കാരണങ്ങള്‍ നിരത്തി സംസാരിച്ചു . ജനസംഖ്യ വര്‍ധനവ്‌ സമൂഹത്തില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമാകുമെന്നും . പട്ടിണി മരണങ്ങള്‍ ആയിരിക്കും അതിന്‍റെ അനന്തര ഫലമെന്നും വിലയിരുത്തുകയുണ്ടായി. ജനസംഖ്യ വര്‍ധനവിന് അനുസരിച്ച് ഭൂമി വളരുന്നില്ല അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും താമസിക്കാനും കൃഷി ചെയ്യുവാനും ഉള്ള സ്ഥലം പരിമിതമാണ് എന്നും വാദം ഉയര്‍ന്നു . കൂടുതല്‍ അഗംങ്ങള്‍ ഉള്ള കുടുംബത്തില്‍ ശരിയായ വിധത്തില്‍ കുട്ടികളെ പരിപാലിക്കാന്‍ വീട്ടു കാര്‍ക്ക് കഴിയാതെ വരുമെന്നും വാദം ശക്തമായി  . ദാരിദ്യം കാരണം സമൂഹത്തില്‍ അക്രമ വാസന പെരുകുമെന്നും , തൊഴില്‍ ഇല്ലായ്മ രൂക്ഷമാകുമെന്നും ചിലര്‍ പറഞ്ഞു . ഇസ്ലാം മതവും ക്രൈസ്തവ മതവും ജനസംഖ്യ വര്‍ധനവിനെ അനുകൂലിക്കുകയാണ് എന്ന വിമര്‍ശനം ഉണ്ടായി .നാടിന്‍റെ പുരോഗതിക്ക് ജനസംഖ്യ വര്‍ധനവ് തടസമാണ് നിലപാട് ചിലര്‍ പ്രകടിപ്പിച്ചു. 

           

          ബാക്ക് ബഞ്ചില്‍ ഇരിക്കുന്ന പയ്യന്‍ ഇതിനിടയില്‍ പറഞ്ഞു ജനസംഖ്യ വര്‍ധനവിന് കാരണം തൊഴില്‍ ഇല്ലായ്മയാണ് , തൊഴില്‍ ഇല്ലായ്മക്ക് കാരണം ജനസംഖ്യ വര്‍ധനവാണ് ഈ അഭിപ്രായം ഗൗരവമേറിയ ചര്‍ച്ചക്കിടയില്‍ ക്ലാസില്‍ കൂട്ട ചിരി പടര്‍ത്തി . 
          
           ജനസംഖ്യ വര്‍ധനവ്‌ അനുകൂലിക്കന്നവരുടെ ഊഴമായിരുന്നു അടുത്തത് , രാജ്യത്തിന്‍റെ സമ്പത്ത് മനുഷ്യ സമ്പത്താണ്‌ , ദൈവം തരുന്ന ജീവനുകളെ എടുക്കുവാന്‍ മനുഷ്യര്‍ക്ക് അധികാരമില്ല , ഇവിടെ തൊഴില്‍ ഇല്ലായ്മയുടെ പ്രശ്നം ഉദിക്കുന്നില്ല ....തരിശ് നിലങ്ങള്‍ ഇപ്പോഴും കൃഷി ചെയ്യാതെ കിടക്കുന്ന ആളുകള്‍ക്ക് തൊഴില്‍ എടുക്കുന്നതിനുള്ള മടിയാണ് തൊഴില്‍ ഇല്ലായ്മ എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത് , നിരവധി തൊഴില്‍ അവസരങ്ങളെ കുറിച്ച് മനുഷ്യര്‍ ബോധവാന്‍ അല്ല എന്നതാണ് സത്യം . ഭക്ഷ്യ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ഇപ്പോഴും പഴയ രീതികാളാണ് പിന്തുടരുന്നത് പുതിയ മാര്‍ഗം തേടേണ്ടതുണ്ട് .ഭക്ഷ്യ വിതരണവും ശരിയായി നടക്കണം , അണുകുടുംബങ്ങളിലാണ് , പട്ടിണിയും ആത്മഹത്യയും ഉള്ളതെന്ന് പലരും തുറന്നു പറഞ്ഞു . പഴയ ആളുകള്‍ ,ഇലയും പഴവര്‍ഗങ്ങളും .കപ്പയും ,കഞ്ഞിയും  കുടിച്ചാണ് ജീവിചിരുന്നെത് എങ്കില്‍ , ജനസംഖ്യാ  വര്‍ധിച്ച  ഈ കാലത്താണ് മനുഷ്യര്‍ നല്ല വിഭവ സമൃതമായ ഭക്ഷണം കഴിക്കുന്നത്‌ എന്ന പലര്‍ക്കും അഗീകരിക്കേണ്ടി വന്നു.
     

            കൃഷിയിടം യന്ത്ര വല്‍ക്കരണം നടത്തുന്നത് എതിര്‍ക്കുന്നവര്‍ ജനസംഖ്യ വര്ധനവുമായി ബന്ധപെട്ട്.മത വിശ്വാസികളെ പരിഹസിക്കുന്നത് മണ്ടത്തരമാണ് ,എന്നും വിലയിരുത്തി . ഭക്ഷ്യ ഉല്‍പാദനം ശാസ്ത്രിയമാക്കിയാല്‍ ദാരിദ്ര്യം ഭൂമിയില്‍  ഉണ്ടാകില്ല എന്നും 
അഭിപ്രായം ഉണ്ടായി .ചര്‍ച്ച ചൂട് പിടിച്ച് മുന്നേറിയപ്പോള്‍ സമയം അവസാനിക്കാറായി , ചര്‍ച്ചയെ വിലയിരുത്തി ടീച്ചര്‍ പറഞ്ഞു ....ദാരിദ്ര  
ത്തിന്‍റെയും തൊഴില്‍ ഇല്ലയ്മയുടെയും  പേരില്‍ കുഞ്ഞുങ്ങളെ എന്തിനു കൊല്ലണം, അവര്‍ക്ക് അധ്വാനിക്കാന്‍ രണ്ടു കൈകള്‍ ഉണ്ട് ....ഭക്ഷണം കഴിക്കാന്‍ ഒരു വായ മാത്രമേ ഒള്ളൂ .....
 .

Sunday, September 18, 2011

കൊന്ന പാപം നിരാഹാരം കിടന്നും തീര്‍ക്കാം ...ഇത് കോമഡിയുടെയും ട്രാജടിയുടെയും കാലം .സാധാരണക്കാര്‍ക്ക് പട്ടിണി കിടക്കാന്‍ പത്തു പൈസയുടെ ചിലവില്ല അതുപോലയല്ല ലവന്മാരുടെ കാര്യം പട്ടിണി കിടക്കുകയാണ് എങ്കിലും അന്തസായി കിടക്കും ചത്തു കിടക്കുകയാണ് എങ്കിലും ചമഞ്ഞു കിടക്കും എന്ന് പറഞ്ഞപോലെ ..ലക്ഷങ്ങള്‍ ചിലവഴിച്ചാണ് നിരാഹാരം കിടക്കുന്നത് .അണ്ണാ ഹസാരെ തുടങ്ങി വെച്ചു.രാം ദേവ് ഏറ്റു പിടിച്ചു ഇപ്പോള്‍ മോഡി തുടരുന്നു.

ഗുജറാത്‌ യൂനിവേഴ്സിറ്റി കണ്‍ വെന്ഷന്‍ സെന്‍ററില്‍ ശീതികരിച്ച പ്രദര്‍ശന ഹാളില്‍ ലക്ഷങ്ങള്‍ പൊട്ടിച്ചാണ് നരേന്ദ്ര മോഡിയുടെ നിരാഹാരം .ശീതികരിച്ചത് കൊണ്ട് ഒരു തുള്ളി വിയര്‍പ്പു പോലും പൊടിയില്ല അന്തരീക്ഷത്തില്‍ നിന്നും ജലാഷം ശരീരത്തിലേക്ക് കയറുകയും ചെയ്യും .
ഈ ന്യൂതന സമര രീതി ആദ്യമായി കണ്ടു പിടിച്ചത് ഹസാരെയും രാം ദേവുമാണ് . അവര്‍ ഈ സമര രീതിയെ ഗാന്ധി യുടെ നിരാഹാര സമരവുമായി കൂട്ടികെട്ടാന്‍ ശ്രമം നടത്തുന്നുണ്ട് യഥാര്‍ത്ഥ ഗാന്ധി യന്മാര്‍ അത് സമ്മതിച്ചു കൊടുക്കുന്നില്ല എന്നതാണ് സത്യം .
സംസ്ഥാനത്തിന്‍റെ സാമൂഹിക , സാമുദായിക ഐക്യത്തിന് വേണ്ടിയാണ് മോഡി സമരം ചെയ്യുന്നത് 2002 . ഗുജറാത്ത് വംശഹത്യാ കേസില്‍ മോഡിയെ വിചാരണ ചെയ്യുന്നത് സംബന്ധിച്ചു തീരുമാനം വിചാരണ കോടതിക്ക് വിട്ടു സുപ്രീം കോടതി ഉത്തരവ് പുറപ്പെടിച്ചത്‌ പിന്നാലെയാണ് നിരാഹാര സമരത്തിനു മോഡി തുനിഞ്ഞത് എന്ന് അസൂയാലുക്കള്‍ വെറുതെ പറയുന്നതാണ് .
കോടികളുടെ കള്ള പണം ഉള്ള രാം ദേവ് അഴിമതിക്ക് എതിരെ സമരം ചെയ്യുന്നതും ഇതുപോലെ രസകരമായ കഴിഞ്ഞ എപ്പിസോടാണ് . രാം ദേവ് അണ്ണനെ കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല ...അണ്ണന് സുഖമാണോ എന്തരോ ...? അണ്ണാ ഹസാരെയും നല്ല വേഷം കെട്ടുകാരന്‍ തന്നെയാണ് എം പി രാജേഷ് പറഞ്ഞപോലെ നല്ല കയ്യടി അദേഹം സ്വന്തം പോക്കറ്റിലാക്കി.

കേരളത്തിലെ ഹര്‍ത്താല്‍ പോലെ നിരാഹാര സമരവും ഇന്ത്യന്‍ ജനത രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നാണു മാധ്യമങ്ങള്‍ പറയുന്നത് .ഇത് നിരഹാരങ്ങളുടെ കലാം എല്ലാവരും നിരാഹാരം കിടന്നാല്‍ ദാരിദ്യം ഇല്ലാതാകുമോ ...?
ഒരു പഴയ കഥയുണ്ട് ...കഥ ഇങ്ങനെയാണ് , ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ,ലവന്മാര്‍ സത്യം പറയാന്‍ തീയില്‍ ഇട്ടു കുറെ വര്‍ഷം തീയില്‍ കിടന്നിട്ടും മനുഷ്യര്‍ സത്യം പറഞ്ഞില്ലത്രേ , ദൈവം ജലത്തിലും മനുഷ്യനെ താഴ്ത്തി ഒരുപാട് വര്‍ഷം മനുഷ്യര്‍ പഴയ പോലെ തന്നെ ....പല പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ദൈവം മനുഷ്യരെ പട്ടിണികിട്ടു എന്നും അന്നേരം മനുഷ്യര്‍ സത്യം പറഞ്ഞു എന്നതാണ് ആ കഥ ..
ഇപ്പോള്‍ നിരാഹാരം കിടന്നു മോഡി സത്യം പറഞ്ഞു കൊണ്ട് ഇരിക്കുകയാണ് . ആരും ശല്യം ചെയ്യരുത് .
ജാതിയതയും ,വര്‍ഗ്ഗിയതും ഒരു കാലത്തും ഗുണം ചെയ്തിട്ടില്ല .ഇത് ഇന്ത്യയുടെ ചരിത്രം തെളിയിച്ചതാണ് . സമധാനത്തിലൂടെയും ഐക്യത്തിലൂടെയും
വികസനം സാധ്യമാകുന്നത് എങ്ങനെയാണ് എന്ന് ലോകത്തിനു കാണിച്ചു കൊടുക്കും എന്നതും മോഡി പറഞ്ഞ സത്യങ്ങളാണ് .ഇനി മോഡി നിരാഹാരം അവസാനിപ്പിക്കുന്നത് നാരങ്ങ നീര് കൊണ്ടോ ,ഇളനീര്‍ കൊണ്ടോ , അതോ രണ്ടു തുള്ളി ചോര കൊണ്ടോ ...?
കൊന്ന പാപം തിന്നാല്‍ തീരുമെന്ന് കാരണവമാര്‍ പറയാറുണ്ട് , ഇത് ഇപ്പോള്‍ നിരാഹാരം കിടന്നു തീരുകയാണ് എങ്കില്‍ അങ്ങനെയാവട്ടെ ....!!

ഡും ഡും ...!!
രാജ്യ ധര്‍മം കൈവിടരുതെന്നും ഒരിക്കലും ജാതിമത വിവേചനം നടത്തരുതെന്നും മോഡിക്ക് വാജ്പേയിയുടെ ഉപദേശം .വിക്കി ലീക്കസ് അല്ല വിവരാവകാശ പ്രകാരമുള്ള അപേക്ഷയിലാണ് ഗുജറാത്ത് വംശഹത്യ കാലത്തെ ഉപദേശം ഇപ്പോള്‍ പുറത്തു വന്നത് .