Sunday, September 18, 2011

കൊന്ന പാപം നിരാഹാരം കിടന്നും തീര്‍ക്കാം ...ഇത് കോമഡിയുടെയും ട്രാജടിയുടെയും കാലം .സാധാരണക്കാര്‍ക്ക് പട്ടിണി കിടക്കാന്‍ പത്തു പൈസയുടെ ചിലവില്ല അതുപോലയല്ല ലവന്മാരുടെ കാര്യം പട്ടിണി കിടക്കുകയാണ് എങ്കിലും അന്തസായി കിടക്കും ചത്തു കിടക്കുകയാണ് എങ്കിലും ചമഞ്ഞു കിടക്കും എന്ന് പറഞ്ഞപോലെ ..ലക്ഷങ്ങള്‍ ചിലവഴിച്ചാണ് നിരാഹാരം കിടക്കുന്നത് .അണ്ണാ ഹസാരെ തുടങ്ങി വെച്ചു.രാം ദേവ് ഏറ്റു പിടിച്ചു ഇപ്പോള്‍ മോഡി തുടരുന്നു.

ഗുജറാത്‌ യൂനിവേഴ്സിറ്റി കണ്‍ വെന്ഷന്‍ സെന്‍ററില്‍ ശീതികരിച്ച പ്രദര്‍ശന ഹാളില്‍ ലക്ഷങ്ങള്‍ പൊട്ടിച്ചാണ് നരേന്ദ്ര മോഡിയുടെ നിരാഹാരം .ശീതികരിച്ചത് കൊണ്ട് ഒരു തുള്ളി വിയര്‍പ്പു പോലും പൊടിയില്ല അന്തരീക്ഷത്തില്‍ നിന്നും ജലാഷം ശരീരത്തിലേക്ക് കയറുകയും ചെയ്യും .
ഈ ന്യൂതന സമര രീതി ആദ്യമായി കണ്ടു പിടിച്ചത് ഹസാരെയും രാം ദേവുമാണ് . അവര്‍ ഈ സമര രീതിയെ ഗാന്ധി യുടെ നിരാഹാര സമരവുമായി കൂട്ടികെട്ടാന്‍ ശ്രമം നടത്തുന്നുണ്ട് യഥാര്‍ത്ഥ ഗാന്ധി യന്മാര്‍ അത് സമ്മതിച്ചു കൊടുക്കുന്നില്ല എന്നതാണ് സത്യം .
സംസ്ഥാനത്തിന്‍റെ സാമൂഹിക , സാമുദായിക ഐക്യത്തിന് വേണ്ടിയാണ് മോഡി സമരം ചെയ്യുന്നത് 2002 . ഗുജറാത്ത് വംശഹത്യാ കേസില്‍ മോഡിയെ വിചാരണ ചെയ്യുന്നത് സംബന്ധിച്ചു തീരുമാനം വിചാരണ കോടതിക്ക് വിട്ടു സുപ്രീം കോടതി ഉത്തരവ് പുറപ്പെടിച്ചത്‌ പിന്നാലെയാണ് നിരാഹാര സമരത്തിനു മോഡി തുനിഞ്ഞത് എന്ന് അസൂയാലുക്കള്‍ വെറുതെ പറയുന്നതാണ് .
കോടികളുടെ കള്ള പണം ഉള്ള രാം ദേവ് അഴിമതിക്ക് എതിരെ സമരം ചെയ്യുന്നതും ഇതുപോലെ രസകരമായ കഴിഞ്ഞ എപ്പിസോടാണ് . രാം ദേവ് അണ്ണനെ കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല ...അണ്ണന് സുഖമാണോ എന്തരോ ...? അണ്ണാ ഹസാരെയും നല്ല വേഷം കെട്ടുകാരന്‍ തന്നെയാണ് എം പി രാജേഷ് പറഞ്ഞപോലെ നല്ല കയ്യടി അദേഹം സ്വന്തം പോക്കറ്റിലാക്കി.

കേരളത്തിലെ ഹര്‍ത്താല്‍ പോലെ നിരാഹാര സമരവും ഇന്ത്യന്‍ ജനത രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നാണു മാധ്യമങ്ങള്‍ പറയുന്നത് .ഇത് നിരഹാരങ്ങളുടെ കലാം എല്ലാവരും നിരാഹാരം കിടന്നാല്‍ ദാരിദ്യം ഇല്ലാതാകുമോ ...?
ഒരു പഴയ കഥയുണ്ട് ...കഥ ഇങ്ങനെയാണ് , ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ,ലവന്മാര്‍ സത്യം പറയാന്‍ തീയില്‍ ഇട്ടു കുറെ വര്‍ഷം തീയില്‍ കിടന്നിട്ടും മനുഷ്യര്‍ സത്യം പറഞ്ഞില്ലത്രേ , ദൈവം ജലത്തിലും മനുഷ്യനെ താഴ്ത്തി ഒരുപാട് വര്‍ഷം മനുഷ്യര്‍ പഴയ പോലെ തന്നെ ....പല പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ദൈവം മനുഷ്യരെ പട്ടിണികിട്ടു എന്നും അന്നേരം മനുഷ്യര്‍ സത്യം പറഞ്ഞു എന്നതാണ് ആ കഥ ..
ഇപ്പോള്‍ നിരാഹാരം കിടന്നു മോഡി സത്യം പറഞ്ഞു കൊണ്ട് ഇരിക്കുകയാണ് . ആരും ശല്യം ചെയ്യരുത് .
ജാതിയതയും ,വര്‍ഗ്ഗിയതും ഒരു കാലത്തും ഗുണം ചെയ്തിട്ടില്ല .ഇത് ഇന്ത്യയുടെ ചരിത്രം തെളിയിച്ചതാണ് . സമധാനത്തിലൂടെയും ഐക്യത്തിലൂടെയും
വികസനം സാധ്യമാകുന്നത് എങ്ങനെയാണ് എന്ന് ലോകത്തിനു കാണിച്ചു കൊടുക്കും എന്നതും മോഡി പറഞ്ഞ സത്യങ്ങളാണ് .ഇനി മോഡി നിരാഹാരം അവസാനിപ്പിക്കുന്നത് നാരങ്ങ നീര് കൊണ്ടോ ,ഇളനീര്‍ കൊണ്ടോ , അതോ രണ്ടു തുള്ളി ചോര കൊണ്ടോ ...?
കൊന്ന പാപം തിന്നാല്‍ തീരുമെന്ന് കാരണവമാര്‍ പറയാറുണ്ട് , ഇത് ഇപ്പോള്‍ നിരാഹാരം കിടന്നു തീരുകയാണ് എങ്കില്‍ അങ്ങനെയാവട്ടെ ....!!

ഡും ഡും ...!!
രാജ്യ ധര്‍മം കൈവിടരുതെന്നും ഒരിക്കലും ജാതിമത വിവേചനം നടത്തരുതെന്നും മോഡിക്ക് വാജ്പേയിയുടെ ഉപദേശം .വിക്കി ലീക്കസ് അല്ല വിവരാവകാശ പ്രകാരമുള്ള അപേക്ഷയിലാണ് ഗുജറാത്ത് വംശഹത്യ കാലത്തെ ഉപദേശം ഇപ്പോള്‍ പുറത്തു വന്നത് .

1 comment:

wardah said...

എല്ലാംഫാഷന്‍ ആകുന്ന ഈകാലത്ത് നിരാഹാരം കിടന്നും നേതാക്കളുടെവേഷംകെട്ടിയ ഈ ചെന്നായ്ക്കള്‍ വിരഹിക്കുന്നു എല്ലാറ്റിനും ഒരു
അവസാനം വരും