Friday, June 17, 2011

പൂക്കള്‍ പച്ച ,ഇലകള്‍ മഞ്ഞ ,മരുഭൂമിയിലെ താഴ്വേരുകള്‍ ചുവപ്പ് ...!


നിറമില്ലാത്ത പ്രവാസ ജീവിതത്തില്‍ പഴയ നിറങ്ങള്‍ പുതിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നു . തൊഴിലുമായി ബന്ധ പെട്ട് ഭാരതത്തില്‍ രൂപപെട്ട ജാതി വ്യവസ്ഥകള്‍ കേരളത്തില്‍ ശക്തമായി വേരോടാതത്തിനു കാരണം പ്രവാസികളുടെ ശക്തമായ സാന്നിധ്യം ആണ് ,കുബേരനും, കുചേലനും, എന്നീ രീതിയില്‍ . തരം തിരിവ് ശക്തമായി നില നില്‍ക്കുന്ന സാഹചര്യമാണ് പിന്നീട് കണ്ടത് ധനികനും ദരിദ്രരും തമ്മില്‍ സാബത്തീക അന്തരം വര്‍ധിക്കാന്‍ ഇടയാക്കിയത്തിനു പിന്നില്‍ പ്രവാസികളുടെ പങ്ക് വിസ്മരിക്കുന്നില്ല . . വ്യവസ്ഥാപിത തരം തിരിവുകള്‍ക്ക്‌ എതിരെ അറിഞ്ഞോ അറിയാതയോ വര്‍ത്തിച്ച പ്രവാസികള്‍ പുതിയ കാലത്തിന്‍റെ പുതിയ വ്യവസ്ഥയുടെ വിഭജനത്തിന്‍റെ ഇരയാകുന്നു . ബ്രാമണര്, ക്ഷത്രിയര് , വൈശ്യര് ,,ശൂദ്രര് എന്നതിന്‍റെ, പുതിയ പതിപ്പാണ്‌ എക്സലാന്‍റ്, പച്ച , മഞ്ഞ, ചുവപ്പ് .

സ്വകാര്യ മേഖലയില്‍സൗദി വല്ക്കരണത്തിന്‍റെ തോത് അനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങളെ പച്ച ,

മഞ്ഞ, ചുവപ്പ് എന്നിങ്ങനെ സോണുകളായി തിരിക്കുന്ന പദ്ധതിയാണ്. നിതാഖാത്ത്, നിയമ പ്രകാരം ചുവന്ന സോണില്‍ ‍ ലേബര്കാര്ഡ് പുതുക്കില്ല. സൗദിയില്‍ ജോലി ചെയ്യാന്മഞ്ഞ സോണില്‍ പെട്ട വിദേശികള്ക്ക് ആറ് വര്ഷത്തെ പരിധി. ഏന്നിങ്ങനെ പൊകുന്നു പുതിയ നിയമനങ്ങള്‍.. വിവിധ ഗള്ഫ് നാടുകളീല്ഇത്തരം നിയമ നിര്മ്മാണം പരിഗണയിലാണ് കേരളത്തിലെ അരകോടി വരുന്ന പ്രവാസി സമൂഹം അവയില്‍ എത്ര പേര്ക്ക് വ്യവസ്ഥകള്ക്കിടയില്‍ പിടീച്ച് നില്ക്കാന്‍ കഴിയും


മണലാരിണ്യത്തിലെ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് മനുഷ്യര്‍ക്കിടയില്‍ മലയാളിയും വര്‍ണശഭളമായ ഒരു ലോകത്തെ കെട്ടി പടുത്ത്‌. കേരളത്തില്‍ ഭൂപരിഷ്കരണം അല്ല പ്രവാസികളുടെ നാണയ തുട്ടുകളാണ് കേരളത്തിന്‍റെ പുരോഗമനത്തിന് നിദാനമെന്ന് ഏവരും അഗീകരിക്കും. അത്രയേറെ ശകതമായിരുന്നു .പ്രാവാസികളുടെ പ്രവര്‍ത്തനം . വിശപ്പില്‍ നിന്നും മോചനം നേടാന്‍ കഴിഞ്ഞതാണ് തുടക്കം . അഗതികള്‍ , അനാഥകള്‍ ഇവരുടെ സംരക്ഷണത്തിനു പ്രവാസികള്‍ മുന്നോട്ടു വന്നു , കാര്‍ഷിക ,വ്യാവസായിക , വാണിജ്യ ,വിദ്യാഭ്യാസ മേഖലയില്‍ പ്രാവാസികളുടെ പങ്ക് കണ്ണുള്ളവര്‍ കണ്ടു. സമസ്ത മേഖലയിലും മുദ്ര പതിപ്പിച്ച പ്രവാസി സമൂഹം പുതിയ പരീക്ഷങ്ങളിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്



നാടിനെ സ്നേഹിച്ച , നാട്ടില്‍ സുഗന്ധം പരത്തിയ പ്രവാസികള്‍ വീടിനെയും നാടിനെയും സ്വര്‍ഗമാക്കാന്‍ നരക ജീവിതം നയിക്കുന്നവരാണ്‌ ഏറിയ പങ്കും , കാലം മാറി കഥയും മാറി പുതിയ നിയമങ്ങളും വ്യവസ്ഥകളും നിറഞ്ഞ മണല്‍ പരപ്പില്‍ അധികം കാലു കുത്തിനില്‍ക്കാന്‍ പ്രാവസികള്‍ക്ക് സാധിക്കില്ല , പ്രവാസികളുടെ പുനരധിവാസത്തിന് സത്യസന്ധമായും ക്രിയാത്മകമായും അധികാരികള്‍ പ്രവര്‍ത്തിക്കട്ടെ ,


വാണിയം കുളംചന്തയില്‍ നിന്നും കൊണ്ട് പോകുന്ന കന്നുകാലികളുടെ പുറത്ത് തിരിച്ചറിവിനായി വരച്ച അടയാളങ്ങള്‍ പോലെ ഓരോ പ്രവാസികളുടെ ചുമലിലും പ്രകടമല്ലാത്ത അടയാളങ്ങള്‍ ..പ്രവാസികളുടെ ആട് ജീവിതത്തിനു ഒട്ടേറെ സമാനതകള്‍ ...!!


ഡും ഡും ...:)

രതി നിര്‍വേദം എന്ന ചിത്രം കുടുംബ സമേതം ധൈര്യമായി കാണാവുന്നവയാണ് :) സംവിധായകന്‍, ടി കെ രാജീവ് കുമാര്,


കുടുംബം കുടുംബം എന്നതിന് വേറെ വല്ല അര്‍ഥവും ഉണ്ടോ ...??