Monday, September 26, 2011

വേല ചെയ്യുവാന്‍ രണ്ടു കൈകളുണ്ട്., വിശപ്പകറ്റാന്‍ ഒരു "വാ" മാത്രം.


രണ്ടായിരത്തി നാലില്‍ ഗവണ്‍മെന്‍റ് ജനത ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ്‌ ടു വിന് പഠിക്കുന്ന സമയത്ത് വിവിധ തരം ചര്‍ച്ചകള്‍ കൊണ്ട്.സജീവമായിരുന്നു ക്ലാസ് റൂം . മഹിള കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകയും . പഞ്ചായത്ത് മെമ്പറും ആയ  അദ്ധ്യാപികയാണ് ചര്‍ച്ചയ്ക്ക നേതൃത്വം .കൊടുക്കുന്നത്. ദിവസ വേതനത്തിനാണ് എന്‍റെ പ്രിയപെട്ട  അദ്ധ്യാപിക സ്ക്കൂളില്‍ ജോലി ചെയ്യുന്നത്. ഉച്ച ഭക്ഷണം കഴിച്ച ആലസ്യത്തില്‍  വിദ്ധ്യാര്‍ത്തികള്‍ ഇരിക്കുമ്പോഴാണ് ടീച്ചര്‍ കടന്നു വരിക രസകരമായ ക്ലാസ്. ശേഷം ഏതെങ്കിലും വിഷയത്തെ കുറിച്ച് ചര്‍ച്ച ..! പൂര പറമ്പിലേക്ക് കാളയെ എഴുന്നെള്ളിക്കുന്ന ആവേശത്തോടെ ചര്‍ച്ച തുടങ്ങും . അന്നത്തെ ഒരു ചര്‍ച്ചയുടെ ഓര്‍മ്മകള്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ ജനസംഖ്യ  നിയന്ത്രണവുമായി ബന്ധപെട്ട സംഭവ വികാസമാണ് . 
   
           അന്ന് ഞങ്ങള്‍ ആവേശത്തോടെ സജീവമായി ചര്‍ച്ച ചെയ്തതാണ് "ജനസംഖ്യ നിയന്ത്രണവും തൊഴില്‍ ഇല്ലായ്മയും " അദ്ധ്യാപിക ചര്‍ച്ചയുടെ ആമുഖത്തില്‍ വിഷയത്തെ കുറിച്ച് അല്‍പം സംസാരിച്ചു പിന്നെ ചര്‍ച്ച തുടങ്ങി , ജനസംഖ്യ നിയന്ത്രണം അനിവാരിമാണ് എന്ന് ഒരു വിഭാഗം കുട്ടികള്‍ കാര്യ കാരണങ്ങള്‍ നിരത്തി സംസാരിച്ചു . ജനസംഖ്യ വര്‍ധനവ്‌ സമൂഹത്തില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമാകുമെന്നും . പട്ടിണി മരണങ്ങള്‍ ആയിരിക്കും അതിന്‍റെ അനന്തര ഫലമെന്നും വിലയിരുത്തുകയുണ്ടായി. ജനസംഖ്യ വര്‍ധനവിന് അനുസരിച്ച് ഭൂമി വളരുന്നില്ല അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും താമസിക്കാനും കൃഷി ചെയ്യുവാനും ഉള്ള സ്ഥലം പരിമിതമാണ് എന്നും വാദം ഉയര്‍ന്നു . കൂടുതല്‍ അഗംങ്ങള്‍ ഉള്ള കുടുംബത്തില്‍ ശരിയായ വിധത്തില്‍ കുട്ടികളെ പരിപാലിക്കാന്‍ വീട്ടു കാര്‍ക്ക് കഴിയാതെ വരുമെന്നും വാദം ശക്തമായി  . ദാരിദ്യം കാരണം സമൂഹത്തില്‍ അക്രമ വാസന പെരുകുമെന്നും , തൊഴില്‍ ഇല്ലായ്മ രൂക്ഷമാകുമെന്നും ചിലര്‍ പറഞ്ഞു . ഇസ്ലാം മതവും ക്രൈസ്തവ മതവും ജനസംഖ്യ വര്‍ധനവിനെ അനുകൂലിക്കുകയാണ് എന്ന വിമര്‍ശനം ഉണ്ടായി .നാടിന്‍റെ പുരോഗതിക്ക് ജനസംഖ്യ വര്‍ധനവ് തടസമാണ് നിലപാട് ചിലര്‍ പ്രകടിപ്പിച്ചു. 

           

          ബാക്ക് ബഞ്ചില്‍ ഇരിക്കുന്ന പയ്യന്‍ ഇതിനിടയില്‍ പറഞ്ഞു ജനസംഖ്യ വര്‍ധനവിന് കാരണം തൊഴില്‍ ഇല്ലായ്മയാണ് , തൊഴില്‍ ഇല്ലായ്മക്ക് കാരണം ജനസംഖ്യ വര്‍ധനവാണ് ഈ അഭിപ്രായം ഗൗരവമേറിയ ചര്‍ച്ചക്കിടയില്‍ ക്ലാസില്‍ കൂട്ട ചിരി പടര്‍ത്തി . 
          
           ജനസംഖ്യ വര്‍ധനവ്‌ അനുകൂലിക്കന്നവരുടെ ഊഴമായിരുന്നു അടുത്തത് , രാജ്യത്തിന്‍റെ സമ്പത്ത് മനുഷ്യ സമ്പത്താണ്‌ , ദൈവം തരുന്ന ജീവനുകളെ എടുക്കുവാന്‍ മനുഷ്യര്‍ക്ക് അധികാരമില്ല , ഇവിടെ തൊഴില്‍ ഇല്ലായ്മയുടെ പ്രശ്നം ഉദിക്കുന്നില്ല ....തരിശ് നിലങ്ങള്‍ ഇപ്പോഴും കൃഷി ചെയ്യാതെ കിടക്കുന്ന ആളുകള്‍ക്ക് തൊഴില്‍ എടുക്കുന്നതിനുള്ള മടിയാണ് തൊഴില്‍ ഇല്ലായ്മ എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത് , നിരവധി തൊഴില്‍ അവസരങ്ങളെ കുറിച്ച് മനുഷ്യര്‍ ബോധവാന്‍ അല്ല എന്നതാണ് സത്യം . ഭക്ഷ്യ സാധനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ഇപ്പോഴും പഴയ രീതികാളാണ് പിന്തുടരുന്നത് പുതിയ മാര്‍ഗം തേടേണ്ടതുണ്ട് .ഭക്ഷ്യ വിതരണവും ശരിയായി നടക്കണം , അണുകുടുംബങ്ങളിലാണ് , പട്ടിണിയും ആത്മഹത്യയും ഉള്ളതെന്ന് പലരും തുറന്നു പറഞ്ഞു . പഴയ ആളുകള്‍ ,ഇലയും പഴവര്‍ഗങ്ങളും .കപ്പയും ,കഞ്ഞിയും  കുടിച്ചാണ് ജീവിചിരുന്നെത് എങ്കില്‍ , ജനസംഖ്യാ  വര്‍ധിച്ച  ഈ കാലത്താണ് മനുഷ്യര്‍ നല്ല വിഭവ സമൃതമായ ഭക്ഷണം കഴിക്കുന്നത്‌ എന്ന പലര്‍ക്കും അഗീകരിക്കേണ്ടി വന്നു.
     

            കൃഷിയിടം യന്ത്ര വല്‍ക്കരണം നടത്തുന്നത് എതിര്‍ക്കുന്നവര്‍ ജനസംഖ്യ വര്ധനവുമായി ബന്ധപെട്ട്.മത വിശ്വാസികളെ പരിഹസിക്കുന്നത് മണ്ടത്തരമാണ് ,എന്നും വിലയിരുത്തി . ഭക്ഷ്യ ഉല്‍പാദനം ശാസ്ത്രിയമാക്കിയാല്‍ ദാരിദ്ര്യം ഭൂമിയില്‍  ഉണ്ടാകില്ല എന്നും 
അഭിപ്രായം ഉണ്ടായി .ചര്‍ച്ച ചൂട് പിടിച്ച് മുന്നേറിയപ്പോള്‍ സമയം അവസാനിക്കാറായി , ചര്‍ച്ചയെ വിലയിരുത്തി ടീച്ചര്‍ പറഞ്ഞു ....ദാരിദ്ര  
ത്തിന്‍റെയും തൊഴില്‍ ഇല്ലയ്മയുടെയും  പേരില്‍ കുഞ്ഞുങ്ങളെ എന്തിനു കൊല്ലണം, അവര്‍ക്ക് അധ്വാനിക്കാന്‍ രണ്ടു കൈകള്‍ ഉണ്ട് ....ഭക്ഷണം കഴിക്കാന്‍ ഒരു വായ മാത്രമേ ഒള്ളൂ .....
 .

13 comments:

parammal said...

ദാരിദ്ര നിര്‍മാര്‍ജനം ചെയ്യാന്‍ കാര്‍ഷിക രംഗത്ത് ശാസ്ത്രിയവും ന്യൂതനവുമായ രീതിയില്‍ കൃഷിയെ സമീപിക്കുകയാണ് വേണ്ടത് ,
ദരിദ്ര രാജ്യങ്ങള്‍ പോലും ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നതിന്‍റെ പത്തിലൊന്ന് കൃഷിക്ക് വേണ്ടി ചില വഴിച്ചാല്‍ ഇവിടെ ഭാക്ഷ്യ ക്ഷാമം ഉണ്ടാകില്ല
കാര്‍ഷിക രംഗത്ത് യന്ത്ര വല്‍ക്കരണത്തെ എതിര്‍ക്കുന്നവര്‍ ദാരിദ്യം പറഞ്ഞു ജനസംഖ്യ വര്‍ധനവിനെ എതിര്‍ക്കുന്നത് പരിഹാസ്യമാണ്.ജന സംഖ്യ കുറഞ്ഞകാലത്ത് തൊഴിലും കുറവായിരുന്നു എന്നതാണ് സത്യം ,കൂടാതെ അന്ന് ആളുകള്‍ ഭക്ഷണം ആയി ഉപയോഗിച്ചത് .ഇലകളും , പഴവര്‍ഗങ്ങളും ആണ്..
ഇന്ന് ഇതാണോ അവസ്ഥ ....വിഭവ സമൃതമായ ഭക്ഷണം വിവിധ രാജ്യങ്ങളുടെ .പിസ്സ , ടിക്ക , ഷവര്‍മ ,ചിക്കമൈഡ്രൈസ്. മഷ്രൂംഫ്രൈഡ്രൈസ് തുടങ്ങി ഉറക്ക റൊട്ടി വരെ കേരളത്തില്‍ ഇന്ന് കിട്ടും .ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ പുതിയ മാര്‍ഗങ്ങള്‍ ഒത്തിരിയുണ്ട് എല്ലത്തെന്തും എലിയെ പേടിച്ചു ഇല്ലം ചുടുന്നതിനു സമാനമാണ് ...!!

moideen angadimugar said...

എന്തൊക്കെ പറഞ്ഞാലും ശരി, ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണ്.

Naseef U Areacode said...

നല്ല ചർച്ച....
ഞാനും ഇതിനെ പിന്താങ്ങുന്നു.. ജനസംഖ്യാ വർദ്ധനവൊന്നും ദാരിദ്ര്യത്തിനെ ബാധിക്കില്ല...

സ്ഥല പരിമിതിയാണു പ്രശ്നമെങ്കിൽ ലോകത്തിൽ എത്രയോ സ്ഥലം ഇപ്പോഴും തരിശായിക്കിടക്കുകയാണു...
ആശംസകൾ

ചീരാമുളക് said...

ഇവ്വിഷയകരമായി വന്ന പല ചർച്ചകളും സംവാദങ്ങളും കണ്ടു. ഒരു ബ്ലോഗ് പോസ്റ്റും ഇട്ടു. പക്ഷേ എവിടെയും കേട്ടിട്ടില്ലാത്ത ഒരു വലിയ പോയിന്റ് ആണ് താങ്കൾ പറഞ്ഞത്.

"...കൂടാതെ അന്ന് ആളുകള്‍ ഭക്ഷണം ആയി ഉപയോഗിച്ചത് .ഇലകളും , പഴവര്‍ഗങ്ങളും ആണ്..
ഇന്ന് ഇതാണോ അവസ്ഥ ....വിഭവ സമൃതമായ ഭക്ഷണം വിവിധ രാജ്യങ്ങളുടെ .പിസ്സ , ടിക്ക , ഷവര്‍മ ,ചിക്കമൈഡ്രൈസ്. മഷ്രൂംഫ്രൈഡ്രൈസ് തുടങ്ങി ഉറക്ക റൊട്ടി വരെ കേരളത്തില്‍ ഇന്ന് കിട്ടും..."
ഇവിടെ പറഞ്ഞവ ചർച്ച ചയ്യപ്പെടേണ്ട കാര്യങ്ങളാണ്- വിശാലമനസ്സോടെ!

Lipi Ranju said...

ചര്‍ച്ച ഇഷ്ടമായി. പക്ഷെ ഒന്ന് പറയട്ടെ, കുഞ്ഞുങ്ങളെ കൊല്ലാനല്ല ഉണ്ടാവാതിരിക്കാന്‍ ആണ് ശ്രമിക്കേണ്ടത്. ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുന്നതിനോട് ആരും യോജിക്കുന്നില്ല. രണ്ടു കൈയും കൊണ്ട് ചെയ്യാന്‍ ജോലി ഉണ്ടെങ്കില്‍ അല്ലെ വായിലേക്ക് വല്ലതും പോകൂ ! നമ്മുടെ നാട്ടില്‍ അതിനുള്ള തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കാന്‍ ആരും ശ്രമിക്കുന്നില്ല, അപ്പൊ പിന്നെ സാധ്യമായ ഒരു വഴി ജനസംഖ്യാ നിയന്ത്രണം തന്നെ ! :)

shajkumar said...

സജീവം ..കാര്യ മാത്ര പ്രസക്തം. ചര്‍ച്ച തുടരട്ടെ..ആശംസകള്‍.

ഓർമ്മകൾ said...

Nalla charcha... Valare anivaryamayathum.....

കൊമ്പന്‍ said...

ജനിക്കാനുള്ള സ്വാതന്ത്ര്യം നിഷേദിക്കുന്നതിനു തുല്ല്യാമാണ് ഇത്

faisalbabu said...

സമകാലിക പ്രശ്നഗോള്ടുള്ള നല്ല പ്രതികരണം !!
നല്ല ചിന്തയും നല്ല എഴുത്തും!!

kochumol(കുങ്കുമം) said...

ചര്‍ച്ച കുഴപ്പമില്ല, ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്നതില്‍ പരം പാവം വേറെ എന്തുണ്ട് .കുട്ടികള്‍ ആവശ്യത്തിനു വേണം, ജനസംഖ്യാ വർദ്ധനവൊന്നും ദാരിദ്ര്യത്തിനെ ബാധിക്കില്ല...

Arunlal Mathew || ലുട്ടുമോന്‍ said...

വാ കീറിയ ദൈവം ഇരയും കൊടുക്കും.... ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്നതില്‍ പരം പാവം വേറെ എന്തുണ്ട് ....

വാല്യക്കാരന്‍.. said...

ദാരിദ്ര ത്തിന്‍റെയും തൊഴില്‍ ഇല്ലയ്മയുടെയും പേരില്‍ കുഞ്ഞുങ്ങളെ എന്തിനു കൊല്ലണം, അവര്‍ക്ക് അധ്വാനിക്കാന്‍ രണ്ടു കൈകള്‍ ഉണ്ട് ....ഭക്ഷണം കഴിക്കാന്‍ ഒരു വായ മാത്രമേ ഒള്ളൂ ..... .

അത് തന്നെയേ ഇപ്പോഴും പറയാനുള്ളൂ..
നല്ല കുറിപ്പ്..
തുടരട്ടെ..

Vp Ahmed said...

ജനസംഖ്യക്കനുസരിച്ചു വിഭവങ്ങളും ഉല്പാദിപ്പിക്കാം. അത് തന്നെയാ ഏറ്റവും നല്ല പോംവഴിയും. എല്ലാവര്‍ക്കും സ്വീകാര്യമായതും. കുറച്ചു പേര്‍ വളരെ ആഡംബരത്തോടെ ജീവിക്കുന്ന പരിസ്ഥിതി മാറണം.
http://surumah.blogspot.com/