Saturday, November 5, 2011

മരുപച്ചയിലേക്ക് ഒരു യാത്ര ...!!



യാത്രയെ ഇഷ്ടപെടാതിരിക്കാന്‍  ജീവിതം തന്നെ യാത്രയായ മനുഷര്‍ക്ക് കഴിയുമോ ...? പ്രവാസികള്‍ക്ക് കണ്ണില്‍ ഒതുങ്ങന്നത് ഒരു പിടി മണല്‍ തരികളും ഇന്നലകളുടെ ഓര്‍മകളും മാത്രമാകുമ്പോള്‍ ....പരസ്പരം സ്നേഹിക്കുകയും സഹകരിക്കുയും .സൌഹൃദത്തിന്‍റെ നൂലിഴ കൊണ്ട് ഹൃദയങ്ങള്‍ തുന്നി ചേര്‍ത്ത ഒരു കൂട്ടം ആളുകളെ ഒരുകുട കീഴില്‍ ഒരുമിച്ചു നിറുത്തിയ ജിദ്ധ കൂട്ടം കൂട്ടായ്മയിലൂടെ ....ഞങ്ങള്‍ ലോകത്തോട്‌ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നു .പ്രണയത്തെ പോലെ സൌഹൃദത്തിന് അതിരുകളും മതിലുകളും വേണ്ടന്ന്. ജിദ്ധ കൂട്ടം വിവിധ ഭാഷക്കാരുടെയും ദേശക്കാരുടെ ഇടയിലും കയ്യൊപ്പ് പതിച്ചിരിക്കുന്നു.തായിഫിലെക്ക് ഉള്ള യാത്ര ഒരു സ്വപനം മാത്രമായിരുന്നു . സ്വപനത്തിനു ശക്തി പകര്‍ന്ന് യാത്ര പൂവണിഞ്ഞപ്പോള്‍ മനസ്സില്‍ ഒരുപാട് ലഡു പൊട്ടി അതില്‍ നിന്നും അല്‍പ്പം മധുരം പങ്ക് വെക്കാം അതാണ്‌ ഈ യാത്ര വിവരണം കൊണ്ട് ഉദ്ദേശിക്കുന്നത് .


ഇരുട്ടിനെ മഷി തണ്ട് കണക്കെ മായിച്ചു കളഞ്ഞ ഉദയ സൂര്യന്‍റെ വെള്ളി വെട്ടം പരന്നു കിടക്കുന്നു . നിരത്തുകളില്‍ വാഹനങ്ങള്‍ കുറവാണ് . വാഹനങ്ങളുടെയും , മനുഷ്യരുടേയും ശബ്ദം അന്തരീക്ഷത്തില്‍ ലയിച്ച്ട്ടില്ല . പുലര്‍ച്ച ഏഴിന് തയിഫിലെക്ക് പുറപെടാന്‍ ആയിരുന്നു ഉദ്ദേശം . സമയത്തിനും അര മണിക്കൂര്‍ മുംബ് ഷറഫിയയില്‍ എത്തി .പരിചിത മുഖങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല . ഹോട്ടലില്‍ കയറി ചായയും ,ഉപ്പുമാവും കഴിച്ചു .യാത്ര പോകുന്നതിനു മുംബ്പഴ വര്‍ഗ്ഗങ്ങള്‍  കൊണ്ട് പോകുന്ന ശീലം ഉണ്ട് പക്ഷേ ഷറഫിയ പച്ചക്കറി മാര്‍ക്കറ്റു ഉണര്‍ന്നിട്ടില്ല .തിരിച്ചു വരുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നു പരിചിതം മുഖം അഖിലേഷ് ...അവന്‍ പാറമ്മല്‍ എനിക്ക് റയിന്‍ കോട്ട് വേണം. മഴ നനയാതിരിക്കാന്‍ അല്ല .യാത്രക്കിടയില്‍ സന്ദീപ്‌ പാടും അപ്പോള്‍ തുപ്പലം തെറിക്കാതിരിക്കാനാണ് റയിന്‍ കോട്ട് . ഇവടെ റയിന്‍ കോട്ട് കിട്ടില്ല നീ ഒരു കര്‍ചീഫ് വാങ്ങൂ ..അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത് . അപ്പോഴേക്കും ഹചൂസ് എത്തി .. കുറച്ചു സമയം സംസാരിച്ചു അപ്പോഴേക്കും അവന്‍ മൂന്ന് ഷര്‍ട്ട് മാറിയിരുന്നു . ഡാ വിശക്കുന്നു ചിക്കന്‍ ബിരിയാണി കിട്ടുമോ ..? ഈ പുലര്‍ച്ച എവിടുന്നു കിട്ടാന ചിക്കന്‍ ബിരിയാണി ....എന്ന് തിരിച്ചു പറയണം എന്ന് ഉണ്ടായിരുന്നു ,പറഞ്ഞില്ല .....നീ ചെല്ല് ആ ഹോട്ടലില്‍ കിട്ടും . സൈഫുവും .അഖിലെഷും .മുജീബും . അവന്റെ കൂടെ ഹോട്ടലില്‍ കയറി . കഴിക്കാന്‍ എന്ത് വേണം എന്ന് സപ്ലയര്‍ ചോതിച്ചപ്പോള്‍ ചിക്കന്‍ ബിരിയാണി വേണമെന്ന് ഹചൂസ് പറഞ്ഞു വെത്രേ ...ദേഷ്യം പുറത്തു കാണിക്കാതെ അയാള്‍ പറഞ്ഞു ഈ സമയം ചിക്കന്‍ ബിരിയാണി ആവില്ല . അപ്പോള്‍ ഹചൂസ് പറഞ്ഞു .നെയിചോര്‍ മതി ...നെയിച്ചോറും ആയിട്ടില്ല അപ്പോള്‍ അവന്‍ ആ ഹോട്ടലില്‍ വെച്ച് അവസാനത്തെ ചോദ്യം പാര്സലയാലും മതി ..!!!


തായിഫിലേക്ക് ഷറഫിയയില്‍ നിന്നും എട്ടു മണിക്ക് പുറപെട്ടു ...പിന്നെ ചിരിയും കളിയും കാഴച്ചകളുമായി യാത്ര മുന്നോട്ടു നീങ്ങി . ബസ്‌ യാത്ര രസകരമാക്കി മജീദ്‌ കെ പി അന്ത്യാക്ഷരിക്ക് നേതൃത്വം നല്‍കി .മൂന്ന് ടീം ആയി നിന്ന് ശക്തമായ മത്സരം .സന്ദീപ്‌ , മുജീബ് , എന്നിവര്‍ പാടുമ്പോള്‍ കൂക്കി വിളിക്കാനും കയ്യടിക്കാനും മാത്രം അറിയുന്ന ഞാനും അല്പം മൂളി .സുഷിബ സലിം നല്ലരു പാട്ടുകാരി കൂടിയാണ് എന്ന് ഈ മത്സരം സാക്ഷിയായി . സലിം ,മജീദ് .സെമി ,ജാസ്മിന്‍ . ഫൌസി ,സൈഫു ഇബ്രാഹീം, അദ്നു എന്നിവര്‍ അല്ലാം സജീവ സാനിദ്ധ്യമായിരുന്നു . മധുരം മലയാളം മത്സരം വാശിയെറിയതായിരുന്നു .ഫൗസിയുടെ ശക്തമായ സാന്നിധ്യം ചോദ്യങ്ങളെ തോല്‍പ്പിച്ചു . സ്ത്രീകള്‍ക്ക് മാത്രമായി പൊങ്ങച്ചം പറയാനുള്ള മത്സരം സ്ത്രീകള്‍ ബഹിഷ്കരിച്ചു .സമയം വഴികളെ തോല്‍പ്പിച്ചു മുന്നേറി ..പിന്നീട് ബസ്‌ നിന്നത് ,അമീര്‍ ബൈത്തില്‍ .... അവിടെയുള്ള തണുത്ത കാറ്റ് ശരീരം ആഗ്രഹിച്ച പോലെ .....അപ്പോള്‍ മനസ്സ് നന്ദി പറഞ്ഞത് രാഹിമോനോടായിരുന്നു ,യാത്ര നിയന്ത്രിച്ച സൈഫു  ഒരു പ്രസ്ഥാനമാണ് ...!! ,ശേഷം  ചിക്കന്‍ ബിരിയാണി കഴിച്ച് അല്‍പ്പം വിശ്രമം .






അമീര്‍ ബൈത്തില്‍ നിന്നും ബസ്‌ പുറപ്പെട്ടത്‌ അല്‍ ഷഫ സൂയി സൈഡ് പോയന്‍റില്‍, അവിടെ കണ്ടത് അണിഞ്ഞു ഒരിങ്ങിയ ഒട്ടകങ്ങള്‍ ...പത്തു റിയാല്‍ കൊടുത്തു കേമല്‍ റൈഡ് .....മയില്‍ വാഹനത്തില്‍ യാത്ര പോകുന്ന സുഖം ഉണ്ടായിരുന്നു അപ്പോള്‍ ..കുരങ്ങുകള്‍ ഭയമില്ലാതെ വ്യവഹാരിക്കുന്നു ....ചൂടുള്ള മണല്‍ മരപ്പില്‍ ഒരു തണുത്ത കാഴ്ച ...!!




ഹൃദയം തുറന്ന സംസാരങ്ങളും ,ചിരിയുമായി , നാല് ഇരുപതിന് വാട്ടര്‍ തീം പാര്‍ക്കില്‍ . റോപ് വേയിലൂടെയാണ് വാട്ടര്‍ തീം പാര്‍ക്കിലേക്ക് പോകുന്നത് .ഇരുപത് മിനുട്ട് സമയം വരും ഈ യാത്ര .ഒരു സര്‍ക്കസ്സു കാരന്‍റെ മനസ്സായി മാറിയിട്ടുണ്ടാകും ഈ സമയം . ഈ യാത്രയില്‍ ചില്ല് ജാലകത്തിലൂടെ താഴെ കണ്ണോടിക്കുമ്പോള്‍ ...ചെങ്കുത്തായ ചരിവോടു കൂടിയതുമായ താഴ്വരകളും ആഴവും ചായ്മാനവും കുറഞ്ഞ വിസ്തൃതമായ താഴ്വരകളും .കൈ രേഖയെന്ന പോലെ കാണാം .ഈ യാത്ര അവസാനിക്കുന്നിടത്ത് . വാട്ടര്‍ പാര്‍ക്ക് അവിടെ പരല്‍ മത്സ്യം എന്ന പോലെ ജലത്തില്‍ നീന്തിയും ,നുഴഞ്ഞും ഊളിയിട്ടും മറിഞ്ഞു വീണും മനോഹരമായ നിമിഷങ്ങള്‍ ...



പിന്നെ നിറ ചിരിയോടെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ .തിരിച്ചു റോപ് വേയിലൂടെ യാത്ര ഈ രാത്രി യാത്രയില്‍ നൂറുകൂട്ടം പ്രകാശങ്ങള്‍ പൂത്തുലഞ്ഞു നില്‍കുന്ന കാഴ്ചയാണ് ഏറെ മനോഹരം .എട്ടു അരയോട് കൂടി തിരിച്ചു തായിഫ് സിറ്റിയിലേക്ക്.ഒരു ചെറിയ പ്രകാശത്തില്‍ തണുത്ത രാത്രിയില്‍ പാര്‍ക്കില്‍ വട്ടം ഇരുന്നു അത്താഴം .പിന്നെ തായിഫിനോടും അവിടെ ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത രാഹി മോനോടും നന്ദി പറഞ്ഞു ജിദ്ദയിലേക്ക് മടക്കം .ഈ യാത്രയില്‍ ആരും ഉറങ്ങിയിട്ടില്ല,ആരെയും ഉറങ്ങാന്‍ ഞങ്ങള്‍ അനുവദിച്ചില്ല .ഒരുപാട് നല്ല ഗാനങ്ങള്‍ കൊണ്ട് ഈ മടക്കയാത്ര അനുഗ്രഹീതമായിരുന്നു.രാത്രി ഒരുമണിക്ക് ശേഷം ഷറഫിയ യയ്യില്‍ തിരിച്ചെത്തി ...!

10 comments:

Saifu said...

വളരെ നന്നായി അവതരിപ്പിച്ചു മി.സക്കറിയ.


അണിയറയിലെ ചില അറിയാത്ത ഏടുകള്‍ ഒരു കഥയായി പുറത്തെടുക്കാന്‍ ആഗ്രഹമുണ്ട്. കാത്തിരിക്കുക.

ashraf kappoor said...

"പാറമ്മല്‍ അഭിനന്ദനം അര്‍ഹിക്കുന്നു"

കൊല്ലം ഷിഹാബ് said...

ഒരു ചെറിയ കാര്യം എഴുത്തിന്റെ രീതിയില്‍ മനോഹരമാക്കി ,പലതും അതിശയോക്തി ഉളവാക്കുന്നതാണെങ്കിലും ഭംഗിയായി അവതരിപ്പിച്ചു ,ഒപ്പം ഒരു ചെറിയ ദു:ഖവും നമ്മള്‍ ആയിരുന്നു ഈ യാത്ര പ്ലാന്‍ ചെയ്തത് ,മാസങ്ങള്‍ക്ക് ശേഷം നിങ്ങള്‍ അവിടെ പോയി വന്ന ഫോട്ടോകള്‍ കണ്ടപ്പോള്‍ വല്ലാത്ത നഷ്ടബോധം ,എന്റെ ഗതികേടിന്റെ അവസ്ഥ .ഇനിയും ഒരു പ്രവാസം ഉണ്ടെങ്കില്‍ അത ജിദ്ദാ സുഹൃത്തുക്കള്‍ക്ക് ഒപ്പം ആകട്ടെ ...ആശംസകള്‍

parammal said...

നന്ദി പ്രിയ കൂട്ടുകാരെ .....

വേണുഗോപാല്‍ said...

കുരങ്ങന്മാര്‍ വ്യവഹരിക്കുന്നു എന്നതാണോ ശരി .. അതോ വിഹരിക്കുന്നു എന്നതാണോ ?
എന്തായാലും യാത്ര വിവരണം നന്നായി .....
ആദ്യ വരവാണ് ,,,, ഇനിയും വരാം
ആശംസകളോടെ ( തുഞ്ചാണി)

parammal said...

രണ്ടും ശരിയാ ഏതും ഉപയോഗിക്കാം ....
കൂടുതല്‍ പേരും വിഹരിക്കുന്നു എന്നാണു ഉപയോഗിക്കല്‍ .....സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .....!!

കൊമ്പന്‍ said...

പറമ്മലെ പങ്കെടുക്കാന്‍ കസീയതത്തില്‍ ഖേദിക്കുന്നു വിവരണം തരകേടില്ല

ജയരാജ്‌മുരുക്കുംപുഴ said...

manoharamaya kaazhchakal......... pls visit my blog and support a serious issue......

ഫൈസല്‍ ബാബു said...

നല്ല വിവരണം ..എന്തെ കുന്ഫുധയില്‍ വരാഞ്ഞെ ??

kochumol(കുങ്കുമം) said...

വീഡിയോയും ഫോട്ടോസും വിവരണവും കൊള്ളാം ...!!